കാസര്‍കോട്: ജേഴ്സിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുണ്ടംകുഴിയില്‍ പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ അവര്‍ക്ക് നേരെയും വിദ്യാര്‍ഥികള്‍ തിരിഞ്ഞു. വെള്ളിയാഴ്ച കണ്ടുംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്പോര്‍ട്ട്സ് നടന്നിരുന്നു. ഇതിനായി ചിലകുട്ടികള്‍ വ്യത്യസ്തങ്ങളായ ജേഴ്സി ധരിച്ചിരുന്നു. ഇത് സ്‌കൂള്‍ അധികൃതര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് കുണ്ടംകുഴി ടൗണിലെത്തിയ വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. നാട്ടുകാരും ഡ്രൈവര്‍മാരും പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടപ്പോള്‍ അവര്‍ക്ക് നേരെയും വിദ്യാര്‍ഥികള്‍ തിരിഞ്ഞു. വലിയ സംഘര്‍ഷത്തിലെത്തുന്നതിന് മുമ്പായി ബേഡകം പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചു. സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഇവിടെ സ്ഥിരമായി സംഘര്‍ഷമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
