കോണ്‍ഗ്രസ് നേതാവും റിട്ട.പ്രധാനാദ്ധ്യാപകനുമായ എരവിലെ വി.വി അപ്പു അന്തരിച്ചു

കാസര്‍കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും അധ്യാപക സംഘടനയുടെ നേതാവും സഹകാരിയുമായ പിലിക്കോട് എരവിലെ വി.വി അപ്പു(85) അന്തരിച്ചു. റിട്ട.പ്രധാനാദ്ധ്യാപകനായിരുന്നു. പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു. ഭാര്യ: പരേതയായ കെ. യശോദ(റിട്ട.ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ്). മക്കള്‍: വിമല്‍ രാജ്(ലെഫ്.കേണല്‍, ഇന്ത്യന്‍ ആര്‍മി), ചിത്രരാജ്(ഇന്ത്യന്‍ റെയില്‍വേ, പാലക്കാട് ), ധനരാജ്(എസ്.എന്‍.ജി സി.ഇ.ടി, പയ്യന്നൂര്‍). മരുമക്കള്‍: നിഷ വിമല്‍, സീന ചിത്രരാജ്, മനോജ്ഞ ധനരാജ്. സഹോദരി: വി.വി മാധവി എരവില്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page