കോഴിക്കോട്: ബിജെപി ദേശീയ സമിതിയംഗവും മുതിര്‍ന്ന നേതാവുമായ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാറാട് കലാപകാലത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പത്മാവതി ടീച്ചര്‍. മക്കള്‍: സി.ബി. ബിനോജ് (അധ്യാപകന്‍, സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സി.ബി. അനൂപ്. മരുമകള്‍: ഡോ: സിനി ബിനോജ് (പ്രോവിഡന്‍സ് കോളേജ് കോഴിക്കോട്).
