കാസര്‍കോട്: ഉപ്പള ബായാറില്‍ സ്‌കൂള്‍ വാന്‍ സ്‌കൂട്ടറിലിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ബായിക്കട്ട കളായി സ്വദേശി മുഹമ്മദ് സാദിഖ്, ഭണ്ഡാര കളായി സ്വദേശി മുഹമ്മദ് മൊയ്‌നുദ്ദീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയിലെ വിദ്യാര്‍ഥികളായ ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 7.45 ഓടെ ഉപ്പള ബായാര്‍ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ബായാര്‍ മുജുമ സ്‌കൂളിന്റെ വാനാണ് സ്‌കൂട്ടറില്‍ ഇടിച്ചത്.
