കോഴിക്കോട്: കാറിടിച്ച് പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റര്‍ കണ്ണൂര്‍ മുണ്ടേരി ചാപ്പയിലെ അബ്ദു റഹീമിന്റെ മകന്‍ ജാഫര്‍ അബ്ദു റഹീം(33) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് ഡ്യൂട്ടി കഴിഞ്ഞ് സിറാജ് ദിനപത്രത്തിന്റെ കോഴിക്കോട് ഓഫീസിന് മുന്നിലെ നടപ്പാതയിലൂടെ നടന്നു പോകവെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
സിറാജ് മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്തിരുന്നു.
പുതിയ പുരയില്‍ അബ്ദു റഹീം ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.
