ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രമുഖ ദേവീക്ഷേത്രമായ ചക്കുളത്തുകാവില്‍ ഒരു ഭക്തന്‍ സര്‍വൈശ്വര്യ പൂജ നടത്തി. നരേന്ദ്ര ദാമോദര്‍ ദാസ് മോദി, അനിഴം നക്ഷതം എന്ന പേരിലാണ് പൂജ നടത്തിയത്. ക്ഷേത്ര കാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി, മണിക്കുട്ടന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ പൂജയ്ക്ക് നേതൃത്വം നല്‍കി. പ്രധാനമന്ത്രിയുടെ ജന്മദിനം രാജ്യവ്യാപകമായി ആരാധകര്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നുണ്ട്. ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജയും പ്രാര്‍ഥനയും നടത്തി.
