ഇടുക്കി: ചിത്തിരപുരത്ത് റിസോര്‍ട്ടിന് സംരക്ഷണഭിത്തി പണിയുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ മണ്ണിനടിയില്‍ പെട്ടതിനെ തുടര്‍ന്ന് തിരച്ചില്‍ തുടങ്ങി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. സംരക്ഷണ ഭിത്തി പണിയുന്നതിനായി മണ്ണ് എടുക്കവേ മണ്‍തിട്ടയിടിയുകയായിരുന്നു. രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ആനച്ചാല്‍, ബൈസണ്‍വാലി സ്വദേശികള്‍ ആണ് അപകടത്തില്‍ പെട്ടത്. അടിമാലി, മൂന്നാര്‍ അഗ്‌നിശമനസേന യൂണിറ്റുകളെത്തി കാണാതായ ആള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
