കാസർകോട്: വികസന പ്രവർത്തനത്തിൻ്റെ മറവിൽ ഉദുമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നു മരങ്ങൾ വെട്ടിമാറ്റിയതിനു പ്രായശ്ചിത്തമായി ഭരണ സമിതിയുടെ നേതൃത്വത്തിൽ പരിഹാര വനവൽക്കരണം. ബാര, ഞെക്ളി പച്ചത്തുരുത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മരതൈകൾ നട്ടാണ് പരിഹാര വനവൽക്കരണ പരിപാടി നടത്തിയത്. ഉദുമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ സഹകരണത്തോടെ നടന്ന തൈ നടൽ പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ വി ബാലകൃഷ്ണൻ, ജനപ്രതിനിധികളായ സൈനബ അബൂബക്കർ, സുനിൽ കുമാർ മൂലയിൽ, ചന്ദ്രൻ നാലാംവാതുക്കൽ, ബിന്ദു സു തൻ, സിന്ധു ഗംഗാധരൻ, നബീസ പാക്യാര സംസാരിച്ചു. ബാലകൃഷ്ണൻ തെക്കേവീട്, ഭക്തവൽസലൻ ഞെക്ളി, കുമാരൻ നായർ, സുമൻ അടുക്കത്ത് വയൽ, ശശിധരൻ എരോൽ, ശ്രീജ പുരുഷോത്തമൻ, ബിന്ദു കല്ലത്ത്, ലിനി മനോജ്, ശാലിനി ടീച്ചർ, അസ്ലം ഉദുമ, പ്രഫ.സാഹിറ റഹ്മാൻ, മോഹനൻ മാങ്ങാട് നേതൃത്വം നൽകി. കുടുംബശ്രി, തൊഴിലുറപ്പ്, നാട്ടുകാർ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു.ബി എം സി കൺവീനർ മുകുന്ദൻ പി കെ സ്വാഗതവും ജയന്തി അശോക് നന്ദിയും പറഞ്ഞു .പഞ്ചായത്തിന്റെ മുൻ വശത്തെ മരങ്ങൾ വെട്ടിമാറ്റി ഇന്റർലോക്ക് പാകിയത് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
