ചെര്‍ക്കളയില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ യുവതീ യുവാക്കള്‍ അറസ്റ്റില്‍
കാസര്‍കോട്: ചെര്‍ക്കള ടൗണില്‍ യുവാവിനെ വെട്ടിയും ഇരുമ്പുവടി കൊണ്ട് അടിച്ചും കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കി കൊടുത്ത യുവതീ യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, ഉപ്പിനങ്ങാടിയിലെ സി കെ സമീറിന്റെ ഭാര്യ റുബീന (27), സി കെ അബൂക്കര്‍ സിദ്ദീഖ് (41) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ജൂലായ് 24ന് രാത്രി ഒന്‍പതു മണിയോടെയാണ് ചെര്‍ക്കള ടൗണില്‍ …