ആരാധന മഠത്തില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കൊല്ലം: ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക(33)ആണ് മരിച്ചത്. കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഇവര്‍ ഡിപ്രഷന്റെ അവസ്ഥയിലായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ നിന്നുമുള്ള വിവരം. വ്യക്തപരിമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു വര്‍ഷമായി …

82,000 വും കടന്ന് സ്വര്‍ണവില; നിരക്കുകള്‍ പുതുക്കി സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില കുതിക്കുന്നു. തിങ്കളാഴ്ച നേരിയ കുറവ് രേഖപ്പെടുത്തിയ വില ചൊവ്വാഴ്ച വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇതുവരെയുള്ള സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം ഭേദിച്ചാണ് സ്വര്‍ണ വിലയുടെ കുതിപ്പ് തുടരുന്നത്. 82,080 രൂപയാണ് ഇന്ന് ഒരു പവന്റെ വില. 640 രൂപയാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്. 10,260 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്ന് ഒരു പവന്‍ ആഭരണം ലഭിക്കാന്‍ 3% ജിഎസ്ടിയും …

വിദ്യാനഗറിലെ ജോയല്‍ മെഡിക്കല്‍സ് ഫാര്‍മസിസ്റ്റ് കെ ജെ ലില്ലിക്കുട്ടി അന്തരിച്ചു

കാസര്‍കോട്: വിദ്യാനഗറിലെ ജോയല്‍ മെഡിക്കല്‍സ് ഫാര്‍മസിസ്റ്റ് കെ ജെ ലില്ലിക്കുട്ടി(63) അന്തരിച്ചു. രാജപുരം കുഴിക്കാട്ടില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോസഫ് ലോറന്‍സ്(റിട്ട.അധ്യാപകന്‍, ടി ഐ എച്ച് എസ് എസ് നായന്മാര്‍ മൂല). മക്കള്‍: ജോയല്‍ ജോസഫ് (എഞ്ചിനീയര്‍, ആമസോണ്‍, ബംഗളൂരു), ലിജോ ജോസഫ് (നഴ്‌സ്, ഫാദര്‍ മുള്ളേഴ്‌സ് ഹോസ്പിറ്റല്‍, മംഗളുരു). സഹോദരങ്ങള്‍: പരേതനായ മാത്യു (സീനിയര്‍ മാനേജര്‍ ഫെഡറല്‍ ബാങ്ക്), പരേതയായ ഏലിയാമ്മ, മേരി(നഴ്‌സ്, യുകെ), അന്നമ്മ (റിട്ട മാനേജിങ് ഡയരക്ടര്‍, റബര്‍ മാര്‍ക്കിറ്റിങ്ങ് സൊസൈറ്റി, മാലക്കല്ല്), സിസിലി …

രണ്ടുവള്ളത്തില്‍ കാല്‍ ചവിട്ടല്‍: കുമ്പള ദേശീയപാത ടോള്‍ബൂത്ത് ആക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് എസ് ഡി പി ഐയെ ഒഴിവാക്കി: സുബൈര്‍

കുമ്പള: കുമ്പള ദേശീയപാത ടോള്‍ബൂത്ത് ആക്ഷന്‍ കമ്മറ്റിയില്‍ നിന്നു എസ് ഡി പി ഐയെ ഒഴിവാക്കിയെന്നു അക്ഷന്‍ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ സി എ സുബൈര്‍ അറിയിച്ചു.ടോള്‍ബൂത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിനെതിരെ എസ് ഡി പി ഐയുടെ ജില്ലാ കമ്മറ്റി അംഗം കുത്തിത്തിരിപ്പുണ്ടാക്കുകയാണെന്നും എസ് ഡി പി ഐയുടെ മറ്റു ഭാരവാഹികള്‍ രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടി നിന്ന് അഭ്യാസം കാണിക്കുകയാണെന്നും അറിയിപ്പില്‍ സുബൈര്‍ പറഞ്ഞു.ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തെ തള്ളിപ്പറയുന്നവരെയും സമരത്തെ അപകീര്‍ത്തിപ്പെടുന്നവരെയും ആക്ഷന്‍ …

ഫേസ് ബുക്ക് വഴി സൗഹൃദം; കാമുകനെ വിവാഹം കഴിക്കാന്‍ 600 കിലോമീറ്റര്‍ കാറോടിച്ച് യുവതിയെത്തി, ശല്യമൊഴിവാക്കാന്‍ യുവതിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊന്ന് യുവാവ്

ജയ്പുര്‍: വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് 600 കിലോമീറ്റര്‍ ദൂരം വാഹനമോടിച്ചെത്തിയ യുവതിയെ കാമുകന്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഝുന്‍ഝുനു സ്വദേശിയും അംഗന്‍വാടി സൂപ്പര്‍ വൈസറുമായ മുകേഷ് കുമാരി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകനും ബാര്‍മര്‍ സ്വദേശിയുമായ സ്‌കൂള്‍ അധ്യാപകന്‍ മനാറാം പൊലീസ് പിടിയിലായി. ഈ മാസം 10 നാണ് സംഭവം. അംഗന്‍വാടി സൂപ്പര്‍വൈസറായ മുകേഷ് കുമാരി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്.കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് മനാറാമുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. യുവതി പലപ്പോഴും ജുന്‍ജുനുവില്‍ …

പാലക്കുന്ന്, പള്ളത്ത് ലോറിയും ഫോര്‍ച്യൂണര്‍ കാറും കൂട്ടിയിടിച്ചു; ലോറി മറിഞ്ഞു, അപകടം ചൊവ്വാഴ്ച പുലര്‍ച്ചെ

കാസര്‍കോട്: പാലക്കുന്ന്, പള്ളത്ത് ലോറിയും ഫോര്‍ച്യൂണര്‍ കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡരുകിലേയ്ക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന ഉദുമ സ്വദേശിയായ ഒരു കുട്ടിക്കും ലോറി ജീവനക്കാര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. തിരുവനന്തപുരത്തേയ്ക്ക് ടയറും കയറ്റി പോവുകയായിരുന്ന ലോറിയും ഉദുമ ഭാഗത്തേയ്്ക്ക് വരികയായിരുന്ന ഫോര്‍ച്യൂണര്‍ കാറുമാണ് കെ എസ് ടി പി റോഡിലെ പള്ളത്ത് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ ബേക്കല്‍ എസ് ഐ സവ്യസാചിയുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ …

ബന്തടുക്കയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് കുണ്ടംകുഴി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക

കാസര്‍കോട്: ബന്തടുക്ക, ബേത്തലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപത്ത് കഞ്ഞിക്കട നടത്തുന്ന ബേത്തലം, ഉന്തത്തടുക്കയിലെ സവിതയുടെ മകള്‍ ദേവിക (16)യാണ് മരിച്ചത്. കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി. ദേവിക എന്തിനാണ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല. ബാലസംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ്. സംഭവം സഹപാഠികളെയും നാടിനെയും കണ്ണീരിലാഴ്ത്തി.

ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു, 14 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടികയിൽ വിദ്യാഭ്യാസവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ, ആർപിഎഫ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാവ് ഉൾപ്പെടെയുള്ളവർ

കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ച ഉന്നതരടങ്ങുന്ന എട്ടുപേർ പൊലീസ് പിടിയിലായി. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഒൻപത് പേരുൾപ്പെടെ 14 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഇതിൽ അഞ്ചുപേർ ജില്ലയ്ക്ക് പുറത്തായതിനാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവര്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. രണ്ടുവർഷത്തോളമായി ഇവർ പീഡിപ്പിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. കാസര്‍കോട് ജില്ലയിലും, ജില്ലയ്ക്ക് പുറത്തുമായാണ് പ്രതികള്‍ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ …