കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില കുതിക്കുന്നു. തിങ്കളാഴ്ച നേരിയ കുറവ് രേഖപ്പെടുത്തിയ വില ചൊവ്വാഴ്ച വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇതുവരെയുള്ള സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം ഭേദിച്ചാണ് സ്വര്‍ണ വിലയുടെ കുതിപ്പ് തുടരുന്നത്. 82,080 രൂപയാണ് ഇന്ന് ഒരു പവന്റെ വില. 640 രൂപയാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്. 10,260 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്ന് ഒരു പവന്‍ ആഭരണം ലഭിക്കാന്‍ 3% ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേര്‍ത്ത് 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 11,105 രൂപ നല്‍കണം. വെള്ളി വില ഗ്രാമിന് 144 രൂപയും കിലോഗ്രാമിന് 1,44,000 രൂപയുമാണ്. ഈമാസം ഇതുവരെ മാത്രം കേരളത്തില്‍ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
