ചെറുവത്തൂർ സബ് ജില്ലാ സ്കൂൾ കലോത്സവം; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ചെറുവത്തൂർ: നവംബർ ഒന്നു മുതൽ കുട്ടമത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ സജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രാജേന്ദ്രൻ പയ്യാടക്കത്ത്, സി.വി ഗിരീശൻ, പി വസന്ത, പി.ടി.എ പ്രസിഡന്റ് എം. കെ.വി രാജേഷ്, ഷിബു മടിക്കുന്ന് പ്രസംഗിച്ചു. പ്രിൻസിപ്പാൾ ഡോ. …

എം എ റഹ്മാന്റെ ‘ബടുവന്‍ ജീവിക്കുന്നു’ പ്രകാശനം ചെയ്തു

ഉദുമ: എം എ റഹ്മാന്റെ കഥകളുടെ ഏറ്റവും പുതിയ സമാഹാരമായ ‘ബടുവന്‍ ജീവിക്കുന്നു’ എന്ന പുസ്തകം അദ്ദേഹത്തിന്റെ ഉദുമ മൂലയിലെ ഈസാസ് വീട്ടുമുറ്റത്ത് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നീലേശ്വരം ക്യാമ്പസ് മലയാളം വിഭാഗം പ്രൊഫസറും നിരൂപകനുമായ ഡോ.റഫീഖ് ഇബ്രാഹിം ചെറുകഥാകൃത്തും കാസര്‍കോട് സാഹിത്യ വേദി പ്രസിഡന്റുമായ എ.എസ് മുഹമ്മദ് കുഞ്ഞിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ. എ ടി മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ പാടി, ബാലകൃഷ്ണന്‍ ചെര്‍ക്കള, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, രാഘവന്‍ …

അഴിത്തലയില്‍ അനധികൃത മത്സ്യ ബന്ധനം; നാല് ബോട്ടുകള്‍ പിടികൂടി, 9 ലക്ഷം രൂപ പിഴ ഈടാക്കി

കാസര്‍കോട്: ജില്ലയുടെ തീരത്ത് അനധികൃത മത്സ്യ ബന്ധനം നടത്തിയ നാല് ബോട്ടുകള്‍ പിടികൂടി ഫിഷറീസ് വകുപ്പ് 9 ലക്ഷം രൂപ പിഴ ഈടാക്കി. അഴിത്തലയില്‍ ഫിഷറീസ് വകുപ്പ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്- കോസ്റ്റല്‍ പൊലീസ് സംക്തമായി നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ടുകള്‍ പിടികൂടിയത്. കോഴിക്കോട് നിന്നുള്ള ഗ്രാന്‍ഡ്, ഉമറുള്‍ ഫാറൂക്ക്, കണ്ണൂര്‍ നിന്നുള്ള സീ ഫ്‌ലവര്‍, കര്‍ണാടകയില്‍ നിന്നുള്ള സുരക്ഷാ എന്നീ ബോട്ട് ഉടമകള്‍ക്കെതിരെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെഎ ലബീബ് പിഴ വിധിച്ചത്.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് …

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം; ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ജയ്‌ഷെ കമാന്‍ഡര്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് കമാന്‍ഡര്‍ മസൂദ് ഇല്ല്യാസ് കശ്മീരി. അടുത്തിടെ നടന്ന പൊതുപരിപാടിക്കിടെയാണ് ഇല്ല്യാസ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഒരുദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വൈറലായ ഒരു വീഡിയോയില്‍, ജെയ്ഷ് കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സംസാരിക്കുന്നുണ്ട്. മെയ് 7 ന് പാകിസ്ഥാനിലെ ബഹവല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനമായ മര്‍കസ് സുബ്ഹാനല്ലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.ബഹാവല്‍പുരില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ …

പൊലീസ് മര്‍ദ്ദനം: അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹത്തില്‍

തിരു: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്റ്റേഷനിലിട്ടു തല്ലിച്ചതച്ച പൊലീസുകാരെ സര്‍വ്വീസില്‍ നിന്നു പിരിട്ടുവിടുംവരെ പ്രതിപക്ഷം സെക്രട്ടറിയേറ്റ് കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹമാരംഭിച്ചു.യു ഡി എഫിലെ എ കെ എം അഷ്‌റഫ്, സനീഷ് കുമാര്‍ എന്നീ എം എല്‍ എമാരാണ് സത്യാഗ്രഹമാരംഭിച്ചിട്ടുള്ളത്.സംസ്ഥാനത്തെ പൊലീസ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അക്രമികളായ പൊലീസുകാരെ സര്‍വ്വീസില്‍ നിന്നു പിരിച്ചു വിടണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്നു സ്പീക്കര്‍ തള്ളിക്കളഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷാംഗങ്ങള്‍ വാക്കൗട്ട് ചെയ്തു.വിവിധ …

മംഗളൂരു-സുബ്രഹ്‌മണ്യ റോഡ് പാതയില്‍ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

മംഗളൂരു: മംഗളൂരു-സുബ്രഹ്‌മണ്യ റോഡ് പാതയില്‍ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഞായറാഴ്ച രാത്രി വരെ ഡീസല്‍ ട്രെയിനാണ് സര്‍വീസ് നടത്തിയത്. തിങ്കളാഴ്ച ആരംഭിച്ച ആദ്യത്തെ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിനിന് കബക പുത്തൂരില്‍ സ്വീകരണം നല്‍കി. ഈ പാതയില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓടുന്ന പാസഞ്ചര്‍ ട്രെയിന്‍ ഇനി വൈദ്യുതി ഉപയോഗിച്ച് ഓടും. ബെംഗളൂരു പാതയിലെ റെയില്‍വേ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഷിരിബാഗിലു വരെയുള്ള ഭാഗം ഇതിനകം പൂര്‍ത്തിയായി. മംഗളൂരു-സുബ്രഹ്‌മണ്യ റോഡ് പാതയില്‍ പുതിയ മെമു ട്രെയിന്‍ …

വീണ്ടും മഴയെത്തുന്നു; നാളെ കാസര്‍കോട് അടക്കം 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും സജീവമാകാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര …

തേങ്ങ പറിക്കുന്നതിനിടെ അലുമിനിയം ഏണി വൈദ്യുതി ലൈനില്‍ തട്ടി; തൊഴിലാളി ഷോക്കേറ്റ് മരിച്ചു

സുള്ള്യ: തേങ്ങ പറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ബല്ലാരെ തമ്പിനമാക്കി സ്വദേശി റാം(55) ആണ് മരിച്ചത്. ബല്ലാരെ അയ്യനക്കാട്ടെ ഗോകുലത്തിന് സമീപത്തെ സിദ്ദിഖിന്റെ പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. തേങ്ങ പറിക്കാനായി ഉപയോഗിച്ച അലുമിനിയം ഏണി വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. നിലത്തുനീണ റാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബെല്ലാരെ പൊലീസ് കേസെടുത്തു.

എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ പേരിലും കണ്ണില്‍ പൊടിയിടല്‍: കെ.ബി മുഹമ്മദ് കുഞ്ഞി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ പേരിലും പൊതുജനങ്ങളുടെ കണ്ണില്‍ സര്‍ക്കാര്‍ പൊടിയിടുകയാണെന്നു മുസ്ലിം ലീഗ് മണ്ഡലം നേതാവ് കെ.ബി മുഹമ്മദ് കുഞ്ഞി അപലപിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ എന്‍ഡോസള്‍ഫാന്‍ യോഗത്തില്‍ പത്ത് അജണ്ടകള്‍ പൂര്‍ണ്ണമായും ചര്‍ച്ചക്കെടുക്കാതെ മാറ്റിവച്ചു. എം.പിയുടെ നിര്‍ദ്ദേശം എല്ലാം ശരിവെച്ച് തടിതപ്പി എം.എല്‍.എമാര്‍ സംസാരിച്ച് കഴിഞ്ഞയുടന്‍ ചെയര്‍മാന്‍ യോഗം അവസാനിപ്പിച്ചു. സമരസമിതി നേതാക്കളുള്‍പ്പടെ സെല്ല് മെമ്പര്‍മാര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കിയില്ല. മുളിയാറിലെ പുനരധിവാസ വില്ലേജ് അജണ്ടയിലുണ്ടായിരുന്നെങ്കിലും ചര്‍ച്ചക്ക് എടുത്തില്ല. മെഡിക്കല്‍ ക്യാമ്പില്‍ ഇരുപതിനായിരത്തിലധികം …

ലോക തീരദേശ ശുചീകരണ ദിനാചരണം: കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ബേക്കല്‍ കടല്‍ത്തീരം ശുചീകരിച്ചു

ബേക്കല്‍: ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് ബേക്കല്‍ കടല്‍ത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. സ്വഛ് സാഗര്‍, സുരക്ഷിത് സാഗര്‍ എന്ന സന്ദേശവുമായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ സര്‍വകലാശാലയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം ആണ് പരിപാടി സംഘടിപ്പിച്ചത്. ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, പെരിയടുക്ക എംപി ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ശുചീകരണ യജ്ഞത്തില്‍ …

ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 16 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസില്‍ ഉന്നതരടക്കം ഏഴുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. എ ഇ ഒ, ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍, ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധു, കൊടക്കാട്- തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ടു പേര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി വിജയ്ഭരത് റെഡ്ഡി ചന്തേരയില്‍ എത്തി കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു മൊഴിയെടുത്ത …

കുമ്പള ടോള്‍ ബൂത്ത് ആക്ഷന്‍ കമ്മിറ്റി: സിപിഎം ഏരിയ സെക്രട്ടറിയുടെ ഏകാധിപത്യ പ്രവര്‍ത്തനം പൊതുസമൂഹം തള്ളിക്കളയും: എസ്ഡിപിഐ

കുമ്പള: കുമ്പളയില്‍ നിര്‍മാണത്തിലിരിക്കുന്ന ടോള്‍ പ്ലാസയ്ക്കെതിരെ രൂപീകരിച്ച ടോള്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയില്‍ സിപിഎം ഏരിയ സെക്രട്ടറി സി.എ. സുബൈര്‍ ഏകാധിപത്യ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നു എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ ബംബ്രാണ ആരോപിച്ചു. പൊതുസമൂഹം ഇത് തള്ളിക്കളയുമെന്ന് അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച ഉച്ചക്ക് കുമ്പള പഞ്ചായത്ത് ഹാളില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ യു.പി താഹിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ് ഡി പി ഐ യെ ആക്ഷന്‍ കമ്മിറ്റിയില്‍ നിന്നും …

പ്രാര്‍ത്ഥനയ്ക്ക് ശേഷം കാല്‍ തൊട്ട് വന്ദിച്ചില്ല; 31 വിദ്യാര്‍ത്ഥികളെ അധ്യാപിക മുളവടി ഉപയോഗിച്ച് തല്ലിച്ചതച്ചു, പിന്നാലെ സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍: സ്‌കൂളിലെ പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം കാല്‍ തൊട്ട് വന്ദിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ അധ്യാപിക മുളവടി ഉപയോഗിച്ച് തല്ലിച്ചതച്ചു. പ്രതിഷേധം ശക്തമായതോടെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ഒഡിഷയിലെ മയൂര്‍ഭഞ്ചിലാണ് സംഭവം. സുകന്തി കര്‍ എന്ന അധ്യാപികയാണ് കുട്ടികളെ തല്ലിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ നിന്നുള്ള 31 വിദ്യാര്‍ത്ഥികളായിരുന്നു ആക്രമണത്തിന് ഇരയായത്. അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളും ഇവരുടെ മാതാപിതാക്കളും നല്‍കിയ പരാതിയില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്. ഒഡിഷ സംസ്ഥാന സര്‍ക്കാരിന് കീഴിലുളള …

പൊലീസുകാര്‍ക്ക് മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം; മാസപ്പടി രണ്ടു ലക്ഷം രൂപ, ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് സസ്പെന്‍ഷന്‍

ബംഗ്ളൂരു: കേരളത്തിലടക്കം മയക്കുമരുന്നുകള്‍ എത്തിക്കുന്ന അന്തര്‍ സംസ്ഥാന മയക്കുമരുന്നു ശൃംഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും രണ്ടു ലക്ഷം രൂപ മാസപ്പടി വാങ്ങിക്കുകയും ചെയ്യുന്നത് പതിവാക്കിയ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള 11 പൊലീസുകാരെ സസ്പെന്റ് ചെയ്തു. ബംഗ്ളൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ടി മഞ്ചണ്ണ, കോണ്‍സ്റ്റബിള്‍മാരായ രമേശ്, ശിവരാജ്, മധുസൂദനന്‍, പ്രസന്ന, ശങ്കര ബലഹരി, ആനന്ദ് എന്നിവരെയും ജെ.ജെ.നഗര്‍ പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസുകാരെയുമാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.ബംഗ്ളൂരു ആര്‍.ആര്‍ നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സല്‍മാന്‍, നയാസുല്ലാഖാന്‍, …

ബി.ജെ.പി.രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട് : 17 മുതല്‍ ബിജെപി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന സേവാപക്ഷത്തിന്റെ ഭാഗമായി ഭാരതീയ ജനതാ യുവമോര്‍ച്ച കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഉദ്ഘാടനം ചെയ്തു.രക്തദാനത്തിനായി കൂടുതല്‍ യുവതീ യുവാക്കള്‍ മുന്നോട്ട് വരണമെന്നും രക്തദാതാവിന് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താനും രക്തദാനം സഹായിക്കുമെന്നും അശ്വിനി പറഞ്ഞു.ഒക്ടോബര്‍ 2നുള്ളില്‍ ചുരുങ്ങിയത് 100 പേരെയെങ്കിലും രക്തദാനം ചെയ്യിപ്പിക്കാനാണ് യുവമോര്‍ച്ച ലക്ഷ്യമിടുന്നത്. കൊല്ലാല്ലയില്‍ അശ്വിന്‍ അദ്ധ്യക്ഷത …

തൊഴിലില്ലാത്തവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ കരുതല്‍; പി.എസ്.സി പരീക്ഷയ്ക്കു വിളിച്ചുവരുത്തി പരീക്ഷാസെന്റര്‍ തുറക്കാതെ തിരിച്ചുവിട്ടു

കാസര്‍കോട്: തൊഴില്‍രഹിതരായ പാവപ്പെട്ട യുവതികളെ സര്‍ക്കാരിന്റെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കബളിപ്പിച്ചു വിട്ടു. ഇന്നു (ചൊവ്വ) രാവിലെ ഏഴു മണിക്കു എഴുത്തു പരീക്ഷക്കു പരീക്ഷാ കേന്ദ്രങ്ങളിലെത്തണമെന്നു നേരത്തെ പി.എസ്.സി അറിയിച്ചിരുന്നു. ഈ അറിയിപ്പുമായി പരീക്ഷാ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ ഉദ്യോഗാര്‍ത്ഥികള്‍ എത്തുകയും പരീക്ഷാ സമയം ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റുപോലും തുറക്കാതിരുന്നതിനെത്തുടര്‍ന്നു പരിഭ്രാന്തരായ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ് സിയുടെ സൈറ്റില്‍ നോക്കിയപ്പോള്‍ ഇന്നു നടക്കേണ്ട പരീക്ഷ മാറ്റി വച്ചതായി ഇന്നലെ ഇട്ട അറിയിപ്പു കണ്ടു. പിഎസ് സിയെയും …

ആരാധന മഠത്തില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കൊല്ലം: ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക(33)ആണ് മരിച്ചത്. കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഇവര്‍ ഡിപ്രഷന്റെ അവസ്ഥയിലായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ നിന്നുമുള്ള വിവരം. വ്യക്തപരിമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു വര്‍ഷമായി …

82,000 വും കടന്ന് സ്വര്‍ണവില; നിരക്കുകള്‍ പുതുക്കി സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില കുതിക്കുന്നു. തിങ്കളാഴ്ച നേരിയ കുറവ് രേഖപ്പെടുത്തിയ വില ചൊവ്വാഴ്ച വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇതുവരെയുള്ള സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം ഭേദിച്ചാണ് സ്വര്‍ണ വിലയുടെ കുതിപ്പ് തുടരുന്നത്. 82,080 രൂപയാണ് ഇന്ന് ഒരു പവന്റെ വില. 640 രൂപയാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്. 10,260 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്ന് ഒരു പവന്‍ ആഭരണം ലഭിക്കാന്‍ 3% ജിഎസ്ടിയും …