കണ്ണൂര്‍: എടക്കാട്, കുറുവപ്പള്ളിക്ക് സമീപത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. വയനാട്, അമ്പലക്കുന്നിലെ ചന്ദ്രന്‍ -വിലാസിനി ദമ്പതികളുടെ മകള്‍ കെ സി ശ്രീനിത (32)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്രീനിതയുടെ ഭര്‍ത്താവ് എ കെ ജിജിലേഷ് (33), മക്കളായ ആരാധ്യ (11), ആത്മിക (4) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരം മൂന്നരമണിയോടെയാണ് അപകടം ഉണ്ടായത്. ജിജിലേഷും കുടുംബവും പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എടക്കാട്, കുറുവ പള്ളിക്കു സമീപത്ത് എത്തിയപ്പോള്‍ എതിരെ ഭാഗത്തു നിന്നും അമിത വേഗതയില്‍ എത്തിയ പിക്കപ്പ് ജിജിലേഷ് ഓടിച്ചിരുന്ന കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ശ്രീജിത മരണപ്പെട്ട ശ്രീനിതയുടെ ഏക സഹോദരിയാണ്.
