പാലക്കാട്: പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ബിപിന്‍ ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്.
സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ച് പണം കൈപ്പറ്റിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സ്നാപ് ചാറ്റില്‍ വ്യാജ പേര് വച്ചാണ് പരിചയപ്പെടുന്നത്. പരിചയപ്പെട്ടതെല്ലാം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്. തമാശ പറഞ്ഞ് ആദ്യം നന്നായി സംസാരിക്കും. മൂന്നാലു ദിവസം കൊണ്ട് അടുത്ത ആളാക്കും. പിന്നെ ലൈംഗിക ആവശ്യം അറിയിക്കും. നഗ്‌നചിത്രങ്ങള്‍ അയച്ചു തരാന്‍ ആവശ്യപ്പെടും. ഇതായിരുന്നു യുവാവിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ട് സമാന കേസില്‍ മുമ്പും ബിപിന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പരാതികള്‍ വരാനിടയുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
