എടപ്പാള്‍: യുവ പണ്ഡിതനും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമായിരുന്ന മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി (40) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. സമസ്ത പ്രവര്‍ത്തകനും അജ് വ സംസ്ഥാന സമിതി അംഗവുമായിരുന്നു. നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികളില്‍ ഇമാമായും മദ്രസ്സ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് വിവാഹിതനായത്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. പരേതരായ ഹസന്റെയും ഐഷയുടെയും മകനാണ്. ഭാര്യ: സുഹ്റ(ഗൂഡല്ലൂര്‍). സഹോദരങ്ങള്‍: ഫക്രുദ്ദീന്‍ അലി, അക്ബര്‍ അലി, ലുക്മാന്‍ ഹകീം, അക്ബര്‍, സുലൈഖ, ഹജാര, സക്കീന.
