പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ സൗത്ത് കക്കുന്നം സ്വദേശി കെ കുഞ്ഞിക്കണ്ണന്റെ മകന്‍ സുകേഷ്(38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.45ഓടെ പയ്യന്നൂര്‍ മിനാബസാറില്‍ വച്ചാണ് അപകടം. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ തൃക്കരിപ്പൂരിലെ വീട്ടിലേക്ക് വരികയായിരുന്നു സുകേഷ്. പിക്കപ്പ് സ്‌കൂട്ടറില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ സുകേഷിനെ ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ്: …

കാറും പിക്കപ്പും കൂട്ടിയിടിച്ച് യുവതി മരിച്ചു; ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കും പരിക്ക്, അപകടം പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങവെ

കണ്ണൂര്‍: എടക്കാട്, കുറുവപ്പള്ളിക്ക് സമീപത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. വയനാട്, അമ്പലക്കുന്നിലെ ചന്ദ്രന്‍ -വിലാസിനി ദമ്പതികളുടെ മകള്‍ കെ സി ശ്രീനിത (32)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്രീനിതയുടെ ഭര്‍ത്താവ് എ കെ ജിജിലേഷ് (33), മക്കളായ ആരാധ്യ (11), ആത്മിക (4) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.ഞായറാഴ്ച വൈകുന്നേരം മൂന്നരമണിയോടെയാണ് അപകടം ഉണ്ടായത്. ജിജിലേഷും കുടുംബവും പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എടക്കാട്, …

സ്നാപ് ചാറ്റ് വഴി 14 കാരിയുമായി സൗഹൃദം; നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ക്ക് അയച്ച് കൊടുത്ത് പണം വാങ്ങി, ടാറ്റു ആര്‍ട്ടിസ്റ്റ് ബിപിന്‍ പിടിയില്‍

പാലക്കാട്: പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ബിപിന്‍ ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്.സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ച് പണം കൈപ്പറ്റിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സ്നാപ് ചാറ്റില്‍ വ്യാജ പേര് വച്ചാണ് പരിചയപ്പെടുന്നത്. പരിചയപ്പെട്ടതെല്ലാം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്. തമാശ പറഞ്ഞ് ആദ്യം നന്നായി സംസാരിക്കും. മൂന്നാലു ദിവസം കൊണ്ട് അടുത്ത ആളാക്കും. പിന്നെ …

പ്രണയിച്ച് പഠിക്കുക!

ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി ഗിരീഷ് വാക്കാല്‍ നിരീക്ഷിച്ചതോ, അതല്ല അംഗീകൃത നിയമം അനുശാസിക്കുന്നത് പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ച് വിധിയെഴുതി കോടതി സമക്ഷം വായിച്ചതോ?കോടതി പറഞ്ഞത്: നമ്മുടെ കുട്ടികള്‍ പ്രണയം പഠിക്കട്ടെ. പ്രണയിച്ചു പഠിക്കട്ടെ. അവര്‍ പ്രണയം തുടരട്ടെ- (മാതൃഭൂമി- 10-09-2025) പ്രായോഗികജ്ഞാനം നേടട്ടെ, ആ വിഷയത്തിലും എന്നര്‍ത്ഥം. കാലത്തിനൊത്ത കോലം കെട്ടിയാല്‍പ്പോരാ, അറിവും നേടണം. പ്രായോഗികജ്ഞാനം ആര്‍ജ്ജിക്കണം.പ്രണയം പുഷ്പിക്കാനുള്ള പ്രായ വ്യവസ്ഥ നിശ്ചയിച്ചത് സര്‍ക്കാര്‍. അതും കാലത്തിനനുസരിച്ച് മാറ്റിക്കൊണ്ട്. ഇപ്പോള്‍ നിലവിലുള്ള വ്യവസ്ഥ, …

റോഡിനു കുറുകെ ഓടിയ കലമാനില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞു; യുവ ഐ ടി എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

മംഗ്‌ളൂരു: റോഡിനു കുറുകെ ഓടിയ കലമാനിന്റെ മേല്‍ ബൈക്കിടിച്ച് ഉണ്ടായ അപകടത്തില്‍ യുവ എഞ്ചിനീയര്‍ മരിച്ചു. കുന്ദാപുരം, കമലശിലെ, നെല്ലിക്കട്ടയിലെ ശ്രേയസ് മൊഗവീര (22)യാണ് മരിച്ചത്. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന സുഹൃത്ത് വിപേഷി(19)നു സാരമായി പരിക്കേറ്റു. ഇയാളെ കുന്ദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അപകടം. ബംഗ്‌ളൂരുവിലെ ഒരു ഐ ടി കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്ന ശ്രേയസ് വാരാന്ത അവധിക്കാണ് നാട്ടില്‍ എത്തിയത്. ഞായറാഴ്ച രാത്രി തിരികെ ജോലി സ്ഥലത്തേയ്ക്ക് പോകാനിരിക്കെയാണ് അപകടത്തില്‍ ജീവന്‍ …

പൊലീസിനെ കണ്ട് പരുങ്ങി; പരിശോധനയില്‍ 9.810 ഗ്രാം എം ഡി എം എ, ദിഡുമ സ്വദേശി നയാബസാറില്‍ അറസ്റ്റില്‍

കാസര്‍കോട്: 9.810ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ബംബ്രാണ, ദിഡുമ സ്വദേശി മുഹമ്മദ് നൗഫലി(27)നെയാണ് കുമ്പള എസ് ഐ കെ ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്.ഞായറാഴ്ച രാത്രി 7.25ന് നയബസാറിലാണ് മയക്കുമരുന്ന് പിടികൂടിയത്. എസ് ഐയും സംഘവും രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മുഹമ്മദ് നൗഫലിനെ നയാബസാറില്‍ റോഡരുകില്‍ നില്‍ക്കുന്നത് കണ്ടത്. പൊലീസ് വാഹനം കണ്ട് ഇയാള്‍ പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ …

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു; മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്നു

എടപ്പാള്‍: യുവ പണ്ഡിതനും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമായിരുന്ന മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി (40) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. സമസ്ത പ്രവര്‍ത്തകനും അജ് വ സംസ്ഥാന സമിതി അംഗവുമായിരുന്നു. നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികളില്‍ ഇമാമായും മദ്രസ്സ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് വിവാഹിതനായത്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. പരേതരായ ഹസന്റെയും ഐഷയുടെയും മകനാണ്. ഭാര്യ: സുഹ്റ(ഗൂഡല്ലൂര്‍). …

പണത്തെ ചൊല്ലിയുള്ള തർക്കം; ബൈന്ദൂരിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തി

മംഗളൂരു: പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടക ബൈന്ദൂരിൽ മലയാളിയെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി ബിനു ഫിലിപ്പ് (45) ആണ് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയായ കൊല്ലം സ്വദേശി ഉദയ് കുമാർ (42) ആണ് ഫിലിപ്പിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബൈന്ദൂർ താലൂക്കിലെ ദേവരഗഡ്ഡെയിൽ ആണ് ദാരുണമായ കൊല നടന്നത്. രണ്ടുപേരും ഒരു എസ്റ്റേറ്റിലെ തോട്ടത്തിൽ റബ്ബർ ടാപ്പർമാരായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഒരുവാടക വീട്ടിലാണ് താമസിക്കുന്നത്. പണമടയ്ക്കുന്നതിനെച്ചൊല്ലിയണ്ടായ തർക്കം കൊലപാതകത്തിൽ …

പയ്യന്നൂരില്‍ നിന്ന് ഇടുക്കിയിലേക്ക് ഉല്ലാസയാത്രയ്ക്ക് പോയ ബസ് നിയന്ത്രണംവിട്ട് അപകടം; 16 പേര്‍ക്ക് പരിക്കേറ്റു; 3 പേരുടെ നില ഗുരുതരം

കണ്ണൂർ: കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസ് നിയന്ത്രണംവിട്ട് അപകടം. പയ്യന്നൂരില്‍ നിന്ന് ഇടുക്കിയിലേക്ക് ഉല്ലാസയാത്രയ്ക്ക് പോയ ബസാണ് പനംകുട്ടിക്ക് സമീപം അപകടത്തില്‍പ്പെട്ടത്.16 പേര്‍ക്ക് പരിക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി പത്തോടെയാണു സംഭവം. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണു കാരണമെന്നാണു നിഗമനം. 36 പേരും രണ്ട് കുട്ടികളുമടങ്ങിയ സംഘമാണ് പയ്യന്നൂരില്‍ നിന്ന് ഗവിയിലേക്കും ഗവിയില്‍ നിന്ന് ഇടുക്കി രാമക്കല്‍മേട്ടിലേക്കുമുള്ള ഉല്ലാസ യാത്രക്ക് പോയത്. രാമക്കല്‍മേട്ടിലെ ഉല്ലാസ യാത്ര കഴിഞ്ഞ് തിരിച്ച് പോരുന്ന വഴിക്കാണ് പനംകുട്ടിക്ക് സമീപമാണ് അപകടമുണ്ടായത്.ബസിന്റെ …