കാസർകോട്: ഹരിത കേരള മിഷന്‍ സംസ്ഥാന തല പച്ചതുരുത്ത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കാസർകോട് ജില്ലയ്ക്ക് അഭിമാന നേട്ടം. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയപ്പോൾ, മൂന്നാംസ്ഥാനത്ത് അജാനൂർ പഞ്ചായത്തിലെ പുലയനാർ പച്ചത്തുരുത്തിന് ലഭിച്ചു. നാലാം സ്ഥാനം തൃക്കരിപ്പൂർ പഞ്ചായത്തിലെ നടക്കാവിനും ലഭിച്ചു. സംസ്ഥാനത്തെ മികച്ച കണ്ടൽ തുരുത്തായി വലിയപറമ്പിലെ മാടക്കാൽ തുരുത്തും,
കണ്ണൂര്‍ ജില്ലയിലെ വയലപ്ര പാര്‍ക്കിനോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ സാമൂഹ്യ വനവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായുള്ള കാസര്‍കോട് നഗരസഭയ്ക്ക് കീഴിലെ നഗരവനം പള്ളം പച്ചതുരുത്ത് രണ്ടാം സ്ഥാനവും കുമ്പള ഗ്രാമപഞ്ചായത്തിലെ ഷിറിയ കണ്ടല്‍ത്തുരുത്ത് മൂന്നാം സ്ഥാനവും നേടി. വിദ്യാലയങ്ങളിൽ ജി യു പി സ്കൂൾ പാടിക്കീലിന് രണ്ടാം സ്ഥാനം ലഭിച്ചു. മൂന്നാം സ്ഥാനം ചാമക്കുഴി ജി യു പി സ്കൂളും നേടി. മുളന്തുരുത്ത് വിഭാഗത്തിൽ ചെമ്മനാട് പഞ്ചായത്തിലെ അണിഞ്ഞ കുന്ന് പാറ മൂന്നാം സ്ഥാനം നേടി. ദൈവാരാധനയ്‌ക്കൊപ്പം പച്ചപ്പും സംരക്ഷിച്ചുപോവുന്ന കാവുകളുടെ വിഭാഗത്തില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ അടുക്കത്ത് ഭഗവതി ക്ഷേത്രം മോലോത്തുകാല്‍കാവ് പച്ചത്തുരുത്ത് ഒന്നാം സ്ഥാനവും ഉദുമ ഗ്രാമപഞ്ചായത്ത് കാലിച്ചാം കാവ് -കാപ്പുകയം പച്ചതുരുത്ത് രണ്ടാം സ്ഥാനവും കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ എണ്ണപ്പാറ കോളിക്കാല്‍ ഭഗവതി കാവ് പച്ചത്തുരുത്ത് മൂന്നാം സ്ഥാനവും നേടി. ദേവ ഹരിത വിഭാഗത്തിൽ പിലിക്കോട് പഞ്ചായത്തിലെ വീതകുന്നു പച്ചതുരുത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
