തിരുവനന്തപുരം: വഴിവക്കിലെ മാലിന്യങ്ങള്‍ വാരിക്കളയുക മാത്രമല്ല നരേന്ദ്രമോദി പറഞ്ഞ സ്വച്ഛ്ഭാരതെന്നു ബി.ജെ.പി.ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മാലിന്യങ്ങളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയെ കൂടി തുടച്ചു മാറ്റുക എന്ന് അതിന് അര്‍ത്ഥമുണ്ടെന്നു കൃഷ്ണദാസ് വിശദീകരിച്ചു.
കേരളത്തിലെ ജനങ്ങള്‍ക്കു ഈ യാഥാര്‍ഥ്യം മനസിലായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.പി. മുകുന്ദന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കണ്ട എക്കാലത്തെയും മികച്ച സംഘ പ്രവര്‍ത്തകനായിരുന്നു പി.പി. മുകുന്ദനെന്നു കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. 1965 കാലഘട്ടത്തില്‍, രാഷ്ട്രീയമായി സംഘത്തിന് ഒട്ടും അനുകൂലമല്ലാത്ത, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരിന്റെ മണ്ണിലാണ് പി.പി. മുകുന്ദന്‍ സംഘ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത്. സാദാ പ്രവര്‍ത്തകനായി തുടങ്ങി സംഘത്തിന്റെ ഉന്നത പദവികള്‍ വഹിച്ചു. 1991-92 കാലഘട്ടത്തില്‍ ബിജെപിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായി. അദ്ദേഹം നടത്തിയ, ചിട്ടയായ പ്രവര്‍ത്തനങ്ങളും കഠിന പരിശ്രമങ്ങളുമാണ് സംഘ പരിവാര്‍ സംഘടനകള്‍ക്ക് സംസ്ഥാനത്തു വേരോട്ടമുണ്ടാക്കാന്‍ വഴിതെളിച്ചതെന്ന് കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
കരമന ജയന്‍ അധ്യക്ഷത വഹിച്ചു. സുരേഷ്‌കുമാര്‍, വി.വി രാജേഷ്, പാലമൂട് ബിജു, വിജയകുമാര്‍ പ്രസംഗിച്ചു.
