കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഡോ.എം.കെ മുനീറിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. എം. ആർ ഐ പരിശോധനയിൽ കാര്യമായ ആഘാതമൊന്നും കണ്ടെത്തിയിട്ടില്ലെന്നും നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ബുള്ളറ്റിനിൽ പറഞ്ഞു.മൂന്നു ദിവസം മുമ്പാണ് എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുവള്ളി പഞ്ചായത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധ കുറഞ്ഞതിനെ തുടർന്നാണ് ഹൃദയാഘാതം അനുഭവപ്പെട്ട് ആശുപത്രിയിലായത്.
