മലപ്പുറം: കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലത്താണ് സംഭവമുണ്ടായത്. മുരളി കൃഷ്ണന്‍ എന്ന കുട്ടന്‍ (32) ആണ് മരിച്ചത്. വീട്ടില്‍ നിന്നും മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വാട്ടര്‍ സര്‍വീസ് ചെയ്തുകൊണ്ടിരിക്കെ ഷോക്ക് ഏല്‍ക്കുകയായിരുന്നു. പ്രഷര്‍ പമ്പില്‍നിന്നാണ് ഷോക്കേറ്റത്. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാണിയമ്പലം യു.സി പെട്രോള്‍ പമ്പ് ഉടമയാണ് മുരളീകൃഷ്ണന്‍. പരേതനായ യു.സി. മുകുന്ദന്റെയും എ.വി.ഷീലയുടെയും മകനാണ്. ഭാര്യ: വടക്കേടത്ത് വി.എസ്. ആരതി. മകന്‍: ശങ്കര്‍ കൃഷ്ണന്‍ (വണ്ടൂര്‍ ഓട്ടണ്‍ സ്‌കൂള്‍ വിദ്യാര്‍ഥി) സഹോദരി: സൗമ്യ ഹരീഷ്.
