തിരുവനന്തപുരം: നാട്ടില്‍പുറങ്ങളില്‍ മുറിവുണങ്ങാന്‍ ഉപയോഗിക്കുന്ന സസ്യമാണ് സ്‌ട്രോബലാന്തസ് ആള്‍ട്ടര്‍നേറ്റ എന്ന ശാസ്ത്രനാമമുള്ള മുറി കൂട്ടി. ശരീരത്തിലുണ്ടാവുന്ന ആഴത്തിലുള്ള മുറിവുകള്‍ ഭേദമാക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണിത്. ഇന്തോനേഷ്യയിലും നാട്ടുമരുന്നായി ഉപയോഗിക്കുന്ന ഈ ചെടി അമേരിക്കയിലും ബ്രിട്ടനിലും പൂന്തോട്ടങ്ങളില്‍ ചട്ടികളില്‍ നിന്നും തൂക്കിയിട്ടു വളര്‍ത്താറുണ്ട്. ചെടിയിലടങ്ങിയിരിക്കുന്ന ‘ആക്ടിയോസിഡ്’ എന്ന സംയുക്തമാണ് മുറിവുണക്കുന്നതിന് പിന്നിലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ സെന്റര്‍ ഒഫ് എക്‌സലന്‍സ് ഫൈറ്റോ കെമിക്കല്‍ നാനോ ടെക്‌നോളജിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ സസ്യത്തിലെ ‘ആക്ടിയോസിഡ്’ സംയുക്തത്തിന് രാജ്യാന്തര വിപണിയില്‍ മില്ലിഗ്രാമിന് 4,500 മുതല്‍ 6,000 രൂപ വരെയാണ് വില. ഇതില്‍ ആക്ടിയോസിഡും ആന്റിബയോട്ടിക്കായ നിയോമൈസിന്‍ സള്‍ഫേറ്റും അടങ്ങിയിട്ടുണ്ട്. പാഡിലെ നേര്‍ത്ത നാനോ ഫൈബര്‍ പാളി വേഗത്തില്‍ മുറിവുണക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശ്രേഷ്ഠ പദ്ധതി വഴി മുറിവുണക്കുന്ന ‘പാഡ്’ വികസിപ്പിച്ചു. പാഡിന് പേറ്റന്റ് നേടാന്‍ ശ്രമം തുടങ്ങിയതായി ഗവേഷകരായ ഡോ.വി ഗായത്രി, ഡോ.എസ് അജികുമാരന്‍ നായര്‍, ഡോ.സാബുലാല്‍, നീരജ് എസ് രാജ്, ഡോ.എസ് അരുണാചലം എന്നിവര്‍ അറിയിച്ചു.
