തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കല്‍ വീട്ടില്‍ ബ്രിജില്‍ ബ്രിജിനെ (26) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ഒരു നഴ്സിങ് കോളേജില്‍ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിനിയുമായി ഇയാള്‍ സൗഹൃദത്തിലായത്. അതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലതവണ കോഴ്‌സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിച്ച് പീഡിപ്പിച്ചു. പിന്നീട് പ്രതി വിവാഹത്തില്‍ നിന്ന് പിന്മാറുകയും വിദേശത്തേക്ക് പോകാനും ശ്രമിക്കുകയും ചെയ്തു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പെണ്‍കുട്ടി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. എസിപി സ്റ്റുവെര്‍ട്ട് കീലറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
.