കുമ്പള: വടക്കന്‍ കേരളത്തിലെ പ്രശസ്ത വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ വക ഹിപ്‌നോട്ടിസം പഠിപ്പിക്കലില്‍ മര്‍മ്മസ്ഥാനത്തു ഇടിയും മറുഇടിയും!
മുട്ടത്തെ സ്‌കൂളില്‍ ഇന്നലെ എട്ടാംക്ലാസില്‍ അതിക്രമിച്ചു കടന്ന അടുത്ത ക്ലാസിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ മംഗല്‍പ്പാടി നയബസാര്‍ സ്വദേശിയുടെ മകനും അതേ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുമായ 14കാരന്റെ കഴുത്തിന് പിന്നില്‍ ആഞ്ഞടിച്ചു. ഇടിയേറ്റ് തലയിടിച്ചു നിലത്തു വീണ വിദ്യാര്‍ത്ഥിയുടെ തലക്കു സാരമായി പരിക്കേറ്റു. ബോധം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയുടെ മുഖത്ത് വീണ്ടുമിടിച്ചതോടെ കുട്ടി ഞെട്ടിത്തരിച്ചു എണീക്കുകയും ഇടി വീരന്മാരായ അടുത്ത ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അതുകണ്ട് ആര്‍ത്തു ചിരിച്ച് ഉല്ലാസ നൃത്തം ചവിട്ടുകയും ചെയ്തുവത്രെ. ഇതുകണ്ട അമ്പരന്ന മറ്റു വിദ്യാര്‍ത്ഥികള്‍ എന്താണിതെന്നു അന്വേഷിച്ചപ്പോള്‍ ഇതാണ് ഹിപ്‌നോട്ടിസമെന്നു സാറു പറഞ്ഞെന്നു പറഞ്ഞു ചിരിച്ചുകൊണ്ട് ക്ലാസില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നുവത്രെ. തലക്കു മുറിവും മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാടും കാണപ്പെട്ട വിദ്യാര്‍ത്ഥിയെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചു കുമ്പള പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മികച്ച സ്‌കൂളില്‍ ഇത്തരം വിദ്യാഭ്യാസ മികവുണ്ടാവുന്നതു നാടിനു ഗുണമാവുമോ എന്നു രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു.
