തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ സമാധി വിവാദം അവസാനിക്കുന്നു. കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലീസിന്റെ അന്വേഷണത്തിലും അസ്വാഭാവികത ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച് കോടതിയെ അറിയിക്കും. അതേസമയം സമാധി സ്ഥലം തീര്‍ത്ഥാടകേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇപ്പോള്‍ ഗോപന്‍ സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമാണ്. നിത്യപൂജയുണ്ട്. ഭാവിയില്‍ വലിയ ക്ഷേത്രം നിര്‍മ്മിച്ച് തീര്‍ത്ഥാടന കേന്ദ്രം ആക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം. ഗോപന്‍ സ്വാമിയുടെ മരണത്തില്‍ സംശയമുയര്‍ന്നതോടെയാണ് സമാധി ചര്‍ച്ചയായത്. മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം വരെ നടത്തിയിരുന്നു.
