മംഗളൂരു: നഗരത്തില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 9 വരെ ആകെ 702 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 122 പേര്‍ മരിക്കുകയും 815 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 44 കാല്‍നട യാത്രക്കാരാണ് മരണപ്പെട്ടതെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. മരണപ്പെട്ടനരില്‍ 63 പേര്‍ ഇരുചക്രവാഹന യാത്രക്കാരാണ്. വാഹനങ്ങളുടെ അമിത വേഗത, ഗതാഗതക്കുരുക്ക്, കുഴികള്‍ എന്നിവ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. അതായത് പ്രതിദിനം ശരാശരി മൂന്ന് അപകടങ്ങള്‍ നടക്കുന്നു. രണ്ട് ദിവസത്തിലൊരിക്കല്‍ ഒരു മരണം എന്ന നിരക്കില്‍ അപകടം സംഭവിക്കുന്നു. റോഡ് ഉപയോക്താക്കളില്‍ കാല്‍നടയാത്രക്കാരും ഇരുചക്ര വാഹന ഉപയോക്താക്കളുമാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍. ഈ വര്‍ഷത്തെ അപകടങ്ങളില്‍ 149 കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് പാലിക്കല്‍ എന്നിവയുടെ ആവശ്യകതയെ എടുത്തുകാണിക്കുന്നു. അപകട നിരക്ക് കുറക്കാനും റോഡ് സുരക്ഷയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും കൂട്ടായ നടപടി അടിയന്തരമായി ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
