കാസര്‍കോട്: ഉദുമ, മാങ്ങാട്ടെ പുതിയവീട് തറവാട് കാരണവര്‍ കൊട്ടന്‍ മാങ്ങാട് (83) അന്തരിച്ചു. പ്രമുഖ കര്‍ഷകന്‍ ആയിരുന്ന ഇദ്ദേഹം അന്‍പത് വര്‍ഷക്കാലം മാങ്ങാട്ട് ഹോട്ടല്‍ നടത്തിയിരുന്നു. മാങ്ങാട്ടുകാരുടെ പൊതു ഇടം എന്ന നിലയിലായിരുന്നു ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. സായാഹ്നങ്ങളില്‍ കൃഷിയും രാഷ്ട്രീയവും എല്ലാം ചര്‍ച്ച ചെയ്തിരുന്ന വേദി കൂടിയായിരുന്നു പ്രസ്തുത ഹോട്ടല്‍.
പരേതരായ കൊറഗന്‍- കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്മിണി. മക്കള്‍: അശോകന്‍, കൃഷ്ണന്‍, മണികണ്ഠന്‍. ജയന്‍, ദീപ. മരുമക്കള്‍: സന്ധ്യ, ദീപ, രമ്യ, കൃപ. രമേശന്‍. സഹോദരങ്ങള്‍: കുട്ട്യന്‍, ബാബു, കുഞ്ഞിരാമന്‍, ജാനകി, ചോയിച്ചി, പരേതരായ കാരിച്ചി, കൃഷ്ണന്‍, അമ്പു.
സംസ്‌ക്കാരം ഉച്ചയ്ക്ക് വീട്ടു വളപ്പില്‍ നടക്കും. തുടര്‍ന്ന് മാങ്ങാട് ടൗണില്‍ സര്‍വ്വകക്ഷി യോഗം ചേരും.
