പയ്യന്നൂര്‍: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന പ്രവാസി മരിച്ചു. പെരിങ്ങത്തൂര്‍ പുല്ലൂക്കര സൈഫ് നഗര്‍ ചന്ദനപുറത്ത് സി.പി അബ്ദുല്‍ സലീം(52) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി പരിയാരം പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ ആണ് അപകടമുണ്ടായത്. കുമ്പളയില്‍ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന വഴി സലിമും കുടുംബവും വാഹനം നിര്‍ത്തി ഹോട്ടലില്‍ പോകാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിക്കുകയായിരുന്നു.
ഇടിച്ചു നിര്‍ത്താതെ പോയ ബുള്ളറ്റ് ബൈക്ക് പരിയാരം പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. പരേതനായ മുഹമ്മദിന്റെയും ഇല്ലത്ത് കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ജസീല. മക്കള്‍: ജസീര്‍, ജഫ്ന, സന ഫാത്തിമ. സഹോദരങ്ങള്‍: നിസാര്‍(കുവൈത്ത് കെ.എം സി സി കൂത്തുപറമ്പ് മണ്ഡലം), ജാഫര്‍ (സൗദി അറേബ്യ), മൈമൂന (പെരിങ്ങത്തൂര്‍).
