കല്‍പ്പറ്റ: വനിതാഫോറസ്റ്റ് ഓഫീസറെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലെ ഒരു വനിതയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ്‌കുമാറിനെതിരെ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയത്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി ഡ്യൂട്ടിയിലായിരുന്നു വനിതാ ഓഫീസര്‍. ഈസമയം മുറിക്കകത്ത് കയറി രതീഷ്‌കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അലറി വിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചു.
വയനാട് സൗത്ത് ഡി.എഫ്.ഒ: അജിത്ത് കെ. രാമന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. രതീഷ്‌കുമാറിനെ കല്‍പ്പറ്റ റെയിഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റി. കല്‍പ്പറ്റ റെയിഞ്ചിന്റെ കീഴിലാണ് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ്. സുഗന്ധഗിരി ഫോറസ്റ്റ് ഓഫീസിന്റെ ചുമതലക്കാരനായിരുന്നു രതീഷ്‌കുമാര്‍. രാത്രികാല ഡ്യൂട്ടിക്ക് ചുരുങ്ങിയത് രണ്ടുപേരെ നിയമിക്കണമെന്ന വ്യവസ്ഥക്ക് വിരുദ്ധമായാണ് ഒരു വനിതയെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
