ആലുവ: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മന്ത്രിയും സ്പീക്കറുമായിരുന്ന പി പി തങ്കച്ചന്‍ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ കാലമായി വാര്‍ധക്യ സഹജമായ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്. ദീര്‍ഘകാലം യു ഡി എഫ് കണ്‍വീനറായി പ്രവര്‍ത്തിച്ച തങ്കച്ചന്‍, ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു. 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യു ഡി എഫ് കണ്‍വീനറായി. കെ പി സി സി പ്രഡിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എ കെ ആന്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
