‘അധ്യാപകനെ തല്ലിയാലും വിദ്യാര്‍ത്ഥിയെ തല്ലാന്‍ പാടില്ല’- മന്ത്രി വി ശിവന്‍ കുട്ടി; കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലം: അഞ്ചാലുംമൂട് ജിഎച്ച്എസില്‍ അധ്യാപകന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പി.ടി അധ്യാപകന്‍ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ച് താക്കോല്‍ കൊണ്ട് മര്‍ദ്ദിച്ചെന്നാണ് കേസ്. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപകനെ കുട്ടിയാണ് ആദ്യം തല്ലിയത്. വിദ്യാര്‍ത്ഥിയെ പിന്നീടാണ് തല്ലിയത്. അധ്യാപകനെ തല്ലിയാലും വിദ്യാര്‍ത്ഥിയെ തല്ലാന്‍ പാടില്ല എന്നുള്ളതാണല്ലോ നമ്മുടെ രീതി. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്നുകണ്ട് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പസ് അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ തല്ലാനുള്ള സ്ഥലമല്ലെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ശിശുക്ഷേമ സമിതി പ്രതികരണവുമായി രംഗത്തെത്തി. ഗുരു ശിഷ്യ ബന്ധങ്ങളുടെ പവിത്രത നിലനിര്‍ത്തുകയെന്ന് ശിശുക്ഷേമ സമിതി പ്രതികരിച്ചു. ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി ലഭിച്ചിരുന്നുവെന്നും കളക്ടറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സമിതി പറഞ്ഞു. കുട്ടിയുടെ ചികിത്സയുടെ കാര്യങ്ങളിലും ശിശുക്ഷേമ സമിതി സഹായങ്ങള്‍ നല്‍കും. കുട്ടികള്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലും പൊതുജനങ്ങള്‍ക്കും വിപുലമായ ബോധവത്ക്കാരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും മെന്നും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈന്‍ദേവ് അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം സ്‌കൂളില്‍ വെച്ചാണ് സംഭവം. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വൈകിട്ട് മൂന്നരയ്ക്ക് വിദ്യാര്‍ത്ഥിയും മറ്റു സുഹൃത്തുക്കളും സ്‌കൂളിലെ വരാന്തയിലൂടെ നടന്നുപോകുന്നതിനിടെ വേഗത്തില്‍ നടന്നുപോകാന്‍ കായികാധ്യാപകനായ റാഫി ആവശ്യപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ത്ഥി വേഗത്തില്‍ നടക്കാതെ സാവധാനം നടന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി താക്കോല്‍ കൊണ്ട് മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അന്യായമായി തടഞ്ഞുവെക്കല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് അധ്യാപകനെതിരെ കേസടുത്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page