കാസര്‍കോട്: മുതിര്‍ന്ന സിപിഐ നേതാവും കിസാന്‍ സഭ സംസ്ഥാന സെക്രട്ടറിയുമായ ബങ്കളം പി കുഞ്ഞികൃഷ്ണന്റെ മാതാവ് പെരിയടത്ത് ദേവകി (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളുമണിയാണി. മറ്റു മക്കള്‍: ഗോവിന്ദന്‍ കീലത്ത് (റിട്ട. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍), പി സുകുമാരന്‍(റിട്ട. ഡിവൈ.എസ്പി), പി കരുണാകരന്‍(റിട്ട.ഹവില്‍ദാര്‍), പി ഭാര്‍ഗവി (നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം), പി ഗിരിജ, പരേതനായ പി രാഘവന്‍. മരുമക്കള്‍: പി ബാലാമണി (റിട്ട. ഗ്രാമീണ്‍ ബാങ്ക്), യമുന (ആരോഗ്യവകുപ്പ് നീലേശ്വരം, ജോയിന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം), മഞ്ജു,ജയലളിത (അധ്യാപിക നാട്ടക്കല്‍ എ.എല്‍.പി സ്‌കൂള്‍), സുധ (സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം),പി വിജയകുമാര്‍(റിട്ട. കെല്‍ട്രോണ്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം), മനോഹരന്‍ ചേടമ്പത്ത്. സംസ്‌ക്കാരം ഉച്ചയ്ക്ക് ബങ്കളത്തെ വീട്ടുവളപ്പില്‍.
