വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കും, പണവും സ്വര്‍ണവും അടിച്ചുമാറ്റി ആഢംബര ജീവിതം, ഒടുവില്‍ ‘മണവാളന്‍ റിയാസ്’ പിടിയില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പീഡിപ്പിക്കുകയും അവരുടെ പണവും സ്വര്‍ണവും അടിച്ചുമാറ്റുന്നതും പതിവാക്കിയ ആളെ പൊലീസ് പിടികൂടി. മണവാളന്‍ റിയാസ്, മുജീബ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മലപ്പുറം എടപ്പറ്റ സ്വദേശി മുഹമ്മദ് റിയാസാണ് പോത്ത് കല്ല് പൊലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിപ്പോയത്. വിധവകളേയും നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അവരുടെ സ്വര്‍ണ്ണവും പണവും കവരുന്നതുമാണ് മണവാളന്റെ രീതി. ഇങ്ങനെ കിട്ടുന്ന പണമുപയോഗിച്ച് ചെന്നൈ, വയനാട് എന്നിവിടങ്ങളില്‍ ആഢംബര ജീവിതമാണ് മുഹമ്മദ് റിയാസ് നയിച്ചിരുന്നത്. വയനാട് പനമരത്തുള്ള ഭാര്യയുടെ കൂടെ ഒളിവില്‍ താമസിക്കുന്നതിനിടെയിലാണ് പോത്തുകല്ല് പൊലീസ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലക്ക് പുറമേ പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മുഹമ്മദ് റിയാസിന് സമാനമായ കേസുകളുണ്ട്. ഇയാള്‍ കബളിപ്പിച്ച ഏഴ് സ്ത്രീകളുടെ വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. അറസ്റ്റ് വിവരങ്ങള്‍ പുറത്തു വരുന്നതോടെ മണവാളന്‍ റിയാസിനെതിരെ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page