തളിപ്പറമ്പ്: മുലപ്പാല്‍ നല്‍കി തൊട്ടിലില്‍ കിടത്തിയ 14 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. ഒഡിഷ നജപതി കട്ടാമ സ്വദേശിയും പരിയാരം കപ്പണതട്ടില്‍ വാടകക്ക് താമസക്കാരനുമായ ഉമേഷ് ബസ്തറായിയുടെ മകള്‍ പ്രതിഭ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മാതാവ് മുലപ്പാല്‍ നല്‍കി കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയിരുന്നു. പിന്നീട് വന്നു നോക്കിയപ്പോള്‍ അനക്കമില്ലാതെ കണ്ടതോടെ രാത്രി 7.30 മണിയോടെ പരിയാരം മെഡി. കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
