കോഴിക്കോട്: പലമന്ത്രിമാര്‍ക്കും എം പി മാര്‍ക്കും ഇന്‍ചാര്‍ജ്ജ് ഭാര്യമാരുണ്ടെന്ന പരാമര്‍ശം നടത്തിയ ഡോ. ബഹാവുദ്ദീന്‍ നദ്‌വിയെ സമസ്ത നേതൃത്വം തള്ളി. സ്വകാര്യത നോക്കേണ്ടത് സമസ്തയുടെ പണിയല്ല. ഇതൊന്നും സമസ്തയുടെ ചര്‍ച്ചാ വിഷയമല്ല- പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ബഹാവുദ്ദീന്‍ നദ്‌വി വിവാദപരാമര്‍ശം നടത്തിയത്. പല മന്ത്രിമാര്‍ക്കും എം പിമാര്‍ക്കും നടന്മാര്‍ക്കും ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ ഇന്‍ചാര്‍ജ്ജുകളായി വേറെ ഭാര്യമാരുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈപൊക്കണമെന്ന് പറഞ്ഞാല്‍ ആരും ഉണ്ടാകില്ല- നദ്‌വിയുടെ ഈ പരാമര്‍ശത്തെയാണ് സമസ്ത നേതൃത്വം തള്ളിയത്.
അതേസമയം നദ്‌വിയെ അനുകൂലിച്ചുകൊണ്ട് മറ്റൊരു നേതാവായ നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തി.
നദ്‌വി പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. സമസ്തയുടെ നിലപാടാണ് അദ്ദേഹം പറഞ്ഞത്- കൂടത്തായി പ്രതികരിച്ചു.
