കണ്ണൂര്‍: കൊല്ലത്തു നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും പൊലീസ് പറശ്ശിനിക്കടവില്‍ കണ്ടെത്തി. ഇവരുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേരെയും തിങ്കളാഴ്ച രാവിലെ കൊല്ലം, പറവൂര്‍ പൊലീസിനു കൈമാറി.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാലുപേരെയും പറവൂരില്‍ നിന്നു കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതികളില്‍ കേസെടുത്തിരുന്നുവെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം നാലുപേരും കഴിഞ്ഞ ദിവസമാണ് പറശ്ശിനിക്കടവില്‍ എത്തിയത്. കാണാതായവര്‍ പറശ്ശിനിക്കടവില്‍ ഉണ്ടെന്ന സൂചന ലഭിച്ച പറവൂര്‍ പൊലീസ് വിവരം തളിപ്പറമ്പ് പൊലീസിനു കൈമാറുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് പറശ്ശിനിക്കടവിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയാണ് നാലുപേരെയും കണ്ടെത്തിയത്.
