കണ്ണൂര്‍: ഗൃഹപ്രവേശനത്തിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു; നാലു വയസുകാരി ദാരുണമായി മരണപ്പെട്ടു. കണ്ണൂര്‍, മുണ്ടേരി പടന്നോട്ട് മെട്ട സ്വദേശിയും മയ്യില്‍ ഐ ടി എം കോളേജ് ചെയര്‍മാനുമായ സിദ്ദീഖിന്റെ മകള്‍ ഐസ മറിയയാണ് മരിച്ചത്. ഞായറാഴ്ച രാത്രി മൈസൂരുവിനു സമീപത്ത് രാമനഗരിയിലാണ് അപകടം. കാറോടിച്ചിരുന്നയാളെ പരിക്കേറ്റ നിലയില്‍ ബംഗ്‌ളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട വീട്ടുപകരണങ്ങളും മറ്റും വാങ്ങാന്‍ പോയി രണ്ടു കാറുകളിലായി മടങ്ങുകയായിരുന്നു സിദ്ദീഖും കുടുംബവും. സബീനയാണ് ഐസ മറിയത്തിന്റെ മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് റിയാന്‍, ഫാത്തിമത്ത് ശഹസ്.
