നെല്ലിക്കുന്ന് കസബയിലെ പ്രവാസി കെ ശ്രീധരന്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് കസബയിലെ കെ ശ്രീധരന്‍ (68) അന്തരിച്ചു. പ്രവാസിയായിരുന്നു. പരേതരായ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: കെ സവിത. മക്കള്‍: ശ്രിത കെ, ചരഞ്ജിത്ത്. മരുമകന്‍: പ്രശൂല്‍. സഹോദരങ്ങള്‍: പ്രേമ, ബേബി, രാജന്‍, ദാമു. കടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഡ്യൂട്ടിക്കിടെ ഹൃദയാഘാതം; വെള്ളരിക്കുണ്ട് സ്വദേശിയായ യുവ സൈനികന്‍ ഡല്‍ഹിയില്‍ മരിച്ചു

കാസര്‍കോട്: യുവ സൈനീകന്‍ ഡല്‍ഹിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വെള്ളരിക്കുണ്ട് പന്നിത്തടത്തെ സൈനികന്‍ അരുണ്‍ രാമകൃഷ്ണന്‍ (34) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ അരുണിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണപ്പെട്ടു. വ്യാഴാഴ്ച സന്ധ്യയോടെ മൃതദേഹം നാട്ടിലെത്തിക്കും. പന്നിത്തടം ചെമ്പന്‍കുന്ന് സ്വദേശിയായ ടി രാമകൃഷ്ണന്റെയും തങ്കമണി രാമകൃഷ്ണന്റെയും മകനാണ്. ഭാര്യ: ശരണ്യ(വെള്ളരിക്കുണ്ട് ബെവ്കോ ക്ലര്‍ക്ക്). സഹോദരങ്ങള്‍: ആനന്ദ്, അരവിന്ദ്.

കരുണയുടെ സ്പര്‍ശം: ജിസിസി കെഎംസിസി പൈക്ക സോണ്‍ പത്താം വാര്‍ഷിക നിറവില്‍

ദുബൈ: അരക്കോടിയിലധികം രൂപയുടെ കാരുണ്യ പ്രവര്‍ത്തനം നടത്തിയ ജിസിസി കെഎംസിസി പൈക്ക സോണിന്റെ ഓണ്‍ലൈനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ നെല്ലിക്കട്ട ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് ഹംസത്ത് സഹദിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.പ്രസിഡണ്ട് ഇസ്മായില്‍ പൈക്ക(ഐഎസ്ബി)അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു.ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍, ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക, ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് …

വീട്ടില്‍ അതിക്രമിച്ചു കയറി 78 കാരിയെ കെട്ടിപ്പിടിച്ചു; മിഞ്ചിപ്പദവ് സ്വദേശിയെ ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി 78 കാരിയെ കെട്ടിപ്പിടിച്ചതായി പരാതി. വയോധിക ബഹളം വച്ചത് കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുന്നതിനിടയില്‍ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കാറഡുക്ക, മിഞ്ചിപ്പദവിലെ വസന്ത (35)നെ ആണ് ആദൂര്‍ എസ് ഐ വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ വയോധികയാണ് അതിക്രമത്തിനു ഇരയായത്. …

ദേശീയപാതയിലെ താല്‍ക്കാലിക ടോള്‍ ബൂത്ത് നിര്‍മ്മാണം: കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എസ് ഡി പി ഐ ശ്രമം: ബിജെപി

കുമ്പള: ദേശീയപാതയിലെ താല്‍കാലിക ടോള്‍ നിര്‍മ്മാണത്തില്‍ ബിജെപി ഇടപെടുന്നില്ലെന്ന എസ് ഡി പി ഐയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി ആരോപിച്ചു. ദേശീയപാത നിര്‍മ്മാനത്തിന്റെ തുടക്കം മുതല്‍ ബിജെപി ജനങ്ങള്‍ക്കു ആവശ്യമുള്ളിടത്തൊക്കെ മാന്യമായി ഇടപെട്ടിട്ടുണ്ടെന്നു ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നു പ്രസ്താവന പറഞ്ഞു. ജില്ലയിലെ എം പി, എം എല്‍ എമാര്‍ എന്നിവരെക്കാളും കൂടുതല്‍ ബിജെപി ജില്ലാ അധ്യക്ഷന്മാര്‍ ഇടപെട്ടതിന് തെളിവുണ്ട്. അതുപോലെ ടോള്‍ വിഷയത്തില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി …

ഓച്ചിറയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും ഥാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഥാറും കൂട്ടിയിടിച്ച രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഥാര്‍ ജീപ്പില്‍ ഉണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. എസ്.യു.വി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്. യുഎസിലേക്ക് പോകുന്നതിനായി ബിന്ദ്യയുടെ സഹോദരന്റെ …

അമ്പലത്തറയിലെ കൂട്ട ആത്മഹത്യ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: അമ്പലത്തറയിൽ ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ, ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്കളായിയിലെ ഗോപിയുടെ മകൻ രാകേഷ്(27) ആണ് മരിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവാവിന്റെ മാതാപിതാക്കളും സഹോദരനും കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്തിരുന്നു. കർഷകനായ ഗോപി(58), ഭാര്യ ഇന്ദിര(54), മകൻ രഞ്ജേഷ്(34) എന്നിവരെയാണ് ആസിഡ് കഴിച്ചു മരിച്ച നിലയിൽ വീടിനകത്ത് കണ്ടെത്തിയത്. പുലർച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോൺ കോളിലാണ് വിവരമറിയുന്നത്. തുടർന്ന് …

തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി; ഇന്ന് ഉത്രാടപ്പാച്ചിൽ

ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. കാലമെത്ര മാറിയിട്ടും മാറാത്ത ഒന്നു തന്നെയാണ് ഉത്രാട പാച്ചിൽ. തിരുവോണ ദിനത്തിന്റെ തലേദിവസമാണ് ഉത്രാട ദിനം. ഈ ദിവസമാണ് അവസാന ഘട്ട ഒരുക്കങ്ങൾക്കായി മലയാളികൾ ഇറങ്ങുന്നത്. എല്ലാം വാരിക്കൂട്ടി എല്ലാം ചെയ്ത് തീർക്കാനുള്ള തിടുക്കത്തെയാണ് ഉത്രാടപാച്ചിൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങൾക്കാവശ്യമായ സാധനങ്ങളുൾപ്പെടെ ഈ ദിവസമാകും വാങ്ങുക. കാണം വിറ്റും ഓണം ഉണ്ണണം …

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വോട്ടില്ല, തിരുവനന്തപുരം നഗരസഭയിൽ തന്നെ വോട്ട് ചെയ്യണം

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പു വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ മന്ത്രി സുരേഷ് ഗോപിക്കും കുടുംബത്തിനും തൃശ്ശൂരിൽ വോട്ടില്ല. തിരുവനന്തപുരം നഗരസഭയിൽത്തന്നെയാണ് ഇത്തവണയും ഇവർക്ക് വോട്ട്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ്‌ ഗോപിക്കും കുടുംബത്തിനും തൃശ്ശൂരിൽ വോട്ട് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ബന്ധുക്കളടക്കം 11 പേരെ നെല്ലങ്കരയിലെ വാടകവീടിന്റെ വിലാസത്തിൽ വോട്ടർപട്ടികയിൽ ചേർത്തത് വിവാദമായിരുന്നു. ഈ വാടകവീട് ഇപ്പോൾ ഒഴിവാക്കി. തദ്ദേശ വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്താനും ഒഴിവാക്കാനും …