പയ്യന്നൂർ: മാതാവിനെ ആക്രമിക്കുന്നത് ചോ ചോദ്യചെയ്ത മകളെ വെട്ടിപ്പരിക്കേല്‍പ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 22കാരിയായ മകളെ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചതിന് കരിവെള്ളൂർ സ്വദേശി കെവി ശശിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാതാവിനെ ഉപദ്രവിച്ചത് മകള്‍ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ആക്രമണം.തിങ്കളാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. മദ്യപാനിയായ ശശി വീട്ടില്‍ എന്നും പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. സംഭവദിവസം ശശി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. പിന്നീടത് കയ്യാങ്കളിയില്‍ എത്തുകയും ചെയ്തു. ഭാര്യയെ ശശി മർദ്ദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ മകളെ വാളുകൊണ്ട് വെട്ടാൻ ശ്രമിക്കുകയായിരുന്നു. കഴുത്തിനുനേരെ വാളോങ്ങിയെങ്കിലും യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശശി മകളെയും മർദ്ദിച്ചു. പരിക്കേറ്റ മാതാവും മകളും കരിവെള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
