കാസര്‍കോട്: സമൂസ നിര്‍മാണത്തിനിടെ ദുബായില്‍ കുഴഞ്ഞുവീണ് മരിച്ച ബേക്കല്‍ മൗവ്വലിലെ മുനീറി(48)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേര്‍ മൃതദേഹം ഒരുനോക്ക് കാണാന്‍ മൗവ്വലിലെ വീട്ടിലെത്തി. മൗവ്വല്‍ രിഫായ്യാ ജുമാമസ്ജിദ് കബര്‍സ്ഥാനിലാണ് ഖബറടക്കം നടന്നത്. ദുബായിലെ അല്‍കബീര്‍ സമൂസ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനായി ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. ചടങ്ങ് കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോവുകയായിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും ഫാത്വിമയുടെയും മകനാണ്. ഭാര്യ: അനീസ. മക്കള്‍: മുബഷിര്‍, സഅല, മുഹമ്മദ് സാസിന്‍.
