ദുബൈ: അരക്കോടിയിലധികം രൂപയുടെ കാരുണ്യ പ്രവര്‍ത്തനം നടത്തിയ ജിസിസി കെഎംസിസി പൈക്ക സോണിന്റെ ഓണ്‍ലൈനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ നെല്ലിക്കട്ട ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് ഹംസത്ത് സഹദിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
പ്രസിഡണ്ട് ഇസ്മായില്‍ പൈക്ക(ഐഎസ്ബി)അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു.
ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍, ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക, ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് എം എസ് ശരീഫ്, അബുദാബി കെഎംസിസി നേതാവ് അബ്ദുല്ല കായര്‍കൊച്ചി, ഖത്തര്‍ കെഎംസിസി നേതാകളായ ഷാനിഫ് പൈക്ക, ജമാല്‍ പൈക്ക, നൗഷാദ് പൈക്ക, ജിസിസി കെഎംസിസി നേതാകളായ എംകെ ഇബ്രാഹിം, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ഖാദര്‍ അര്‍ക്ക, അഷ്റഫ് എ എം, മുസ്തഖ് ചെന്നടുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് വരവ്ചിലവ് കണക്കും ട്രഷറര്‍ കരീം ഗോള്‍ഡന്‍വീലും അവതരിപ്പിച്ചു. എംഎസ് ഷെരീഫ്, അഷ്റഫ് ഏ എം , ഹമീദ് ഗോവ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസിഡന്റായി ബഷീറിനെയും ജനറല്‍ സെക്രട്ടറിയായി അന്‍ഷിദ് ഹില്‍ട്ടനെയും , ട്രഷററായി ഹമീദ് പി എം ഏ യെയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ്മാര്‍ :നാസര്‍ ഖത്തര്‍, മന്‍ഷാദ് പൈക്ക, ജോയിന്റ് സെക്രട്ടറിമാര്‍ :റഷീക്ക് ബാവ, സൈഫുദ്ദീന്‍ ചാത്തപ്പാടി, രക്ഷാധികാരികള്‍: ബക്കര്‍ പൈക്ക, അബ്ദുല്ല കോയര്‍ കൊച്ചി, ഷെരീഫ് പൈക്ക, ഷെരീഫ് എം.എസ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:
ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ഇസ്ബ്
ഐ എസ് ബി ഇസ്മായില്‍, അഡ്വ. അഷ്റഫ്, അഷ്റഫ് എ.എം, ജമാല്‍ ഖത്തര്‍, കരീം ഗോള്‍ഡന്‍വീല്‍, ജെ.പി ഇസ്മായില്‍, എം.കെ ഇബ്രാഹിം, നൗഷാദ് കെ ഇ , അര്‍ക്ക ഖാദര്‍, ഖാദര്‍ പൈക്ക, ഹമീദ് ഗോവ, ബി.എ. ഹമീദ്, അഷ്റഫ് ചെര്‍ക്കള, അഷ്റഫ് , നിസാം പൈക്ക.
