മംഗ്‌ളൂരു: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും സുഹൃത്തിനു കാഴ്ച്ച വയ്ക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി.
പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റു ചെയ്തു.
കാര്‍ത്തിക്, രാകേഷ്, ജീവന്‍, സന്ദീപ്, രക്ഷിത്, ശ്രാവണ്‍, സുരേഷ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് ബജ്‌പെ പൊലീസ് അറസ്റ്റു ചെയ്തത്. ഒന്നാംവര്‍ഷ പി യു സി വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനു ഇരയായത്.
കാര്‍ത്തിക് ആണ് കേസിലെ മുഖ്യപ്രതി. ഇയാളും പെണ്‍കുട്ടിയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയത്തിലായത്. പിന്നീട് ഇരുവരും പ്രണയത്തിലായി.
ജൂണ്‍മാസം കാര്‍ത്തിക് പെണ്‍കുട്ടിയെ അഡയാര്‍ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള വനത്തിലേയ്ക്ക് കൂട്ടികൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഈ സമയം സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സുഹൃത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ കാർത്തിക് മൊബൈല്‍ ഫോണില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്കു കൈമാററുകയും ചെയ്തുവെന്നാണ് കേസ്. ആഗസ്റ്റ് 16ന് ആണ് പെണ്‍കുട്ടി ബജ്‌പെ പൊലീസില്‍ പരാതി നല്‍കിയത്.
