കാസര്‍കോട്: സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുന്‍വശത്തെ കിണറിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായി കണ്ടെത്തി. സംഭവത്തില്‍ കുറ്റിക്കോല്‍ ഞെരുവിലെ യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു.
കുറ്റിക്കോല്‍, ഞെരുവിലെ ജോബിന്‍ കുര്യ (35)നെയാണ് ബന്തടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.പി അഹമ്മദ് ഷഹബാസും സംഘവും അറസ്റ്റു ചെയ്തത്.
അല്‍ഫോണ്‍സാ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ കിണറിനോട് ചേര്‍ന്ന് കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എം.കെ രവീന്ദ്രനാണ് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം യുവാവിനെ അറസ്റ്റു ചെയ്തത്. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സുജിത്ത്, സിഇഒമാരായ ഗണേഷ്, സയന എന്നിവരും ഉണ്ടായിരുന്നു.
