മൂന്നാംനിലയില്‍നിന്ന് വീണു; ബംഗളൂരുവില്‍ കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ബംഗളൂരു: മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണ മലയാളി വിദ്യാര്‍ഥിനി മരിച്ചു. വൈറ്റ്ഫീല്‍ഡ് സൗപര്‍ണിക സരയൂ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കണ്ണൂര്‍ മൊകേരി വൈറ്റ്ഹൗസില്‍ എ രാജേഷിന്റെ മകള്‍ അന്‍വിത(18) ആണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. നടക്കുന്നതിനിടെ കാല്‍വഴുതി വീണതെന്നാണ് വിവരം. ക്രൈസ്റ്റ് ഡീംഡ് ടു ബി സര്‍വകലാശാലയിലെ ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൊകേരിയിലെ വീട്ടുവളപ്പില്‍ നടക്കും. മാതാവ്: വിനി. സഹോദരന്‍: അര്‍ജുന്‍.

പള്ളത്തെ പാദാർ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറാബി അന്തരിച്ചു

കാസർകോട് ; നെല്ലിക്കുന്ന് പള്ളത്തെ പാദാർ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറാബി അന്തരിച്ചു.ആലമ്പാടിയിലാണ് താമസം.മക്കൾ; കമറുദ്ദീൻ, സ്വാദിഖ്.കബറടക്കം നെല്ലിക്കുന്ന് മുഹ്ദ്ധീൻ ജുമാമസ്ജിദിൽ.

ഓണ്‍ലൈന്‍ ട്രേഡിംഗ്: ചെമ്മനാട്, ചളിയങ്കോട് സ്വദേശിയുടെ 56,10,000രൂപ തട്ടിയെടുത്തു; സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വിവിധ കമ്പനികളുടെ ഷെയറുകള്‍ വാങ്ങി ട്രേഡിംഗ് നടത്താനാണെന്നു കാണിച്ച് 56,10,000രൂപ തട്ടിയെടുത്തതായി പരാതി. ചെമ്മനാട്, ചളിയങ്കോട്, വാലിവ്യൂവിലെ അബ്ദുല്‍ഖാദര്‍ കടവത്ത് നല്‍കിയ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്ലേസ്റ്റോറില്‍ നിന്നു ഐ ഐ എഫ് എല്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് 2025 ജൂലായ് രണ്ടുമുതല്‍ 2025 ആഗസ്റ്റ് അഞ്ചുവരെയുള്ള ദിവസങ്ങളില്‍ വിവിധ അക്കൗണ്ടിലേയ്ക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം …

അമേരിക്കയിലെ ഡാളസ് ടാക്‌സ് ഇന്‍ക്രിമെന്റ് ഫിനാന്‍സ് ബോഡ് അംഗമായി മലയാളി

ഡാളസ്: അമേരിക്കയിലെ ഡാളസ് ടാക്‌സ് ഇന്‍ക്രിമെന്റ് ഫിനാന്‍സ് ബോഡ് അംഗമായി മലയാളിയായ പി സി മാത്യുവിനെ നിയമിച്ചു. ഗാര്‍ലാന്‍ഡ് മേയര്‍ ഡിലന്‍ ഹെഡ്രിക്കാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്കു നിയമിച്ച വിവരം വെളിപ്പെടുത്തിയത്. 2025 സെപ്തംബര്‍ ഒന്നു മുതല്‍ 2027 ഓഗസ്റ്റ് 31വരെയാണ് കാലാവധി.ഡാളസ് നഗരത്തിനു നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് നിയമനമെന്നു മേയര്‍ വ്യക്തമാക്കി. ആഗോള ഇന്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി സാമൂഹ്യ- സാംസ്‌ക്കാരിക സംഘടനകളില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.

ഭര്‍ത്താവിന്റെ ജയില്‍ ശിക്ഷ ഹൈക്കോടതി ശരിവച്ചു; ഒന്നരവയസ് പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

ഉഡുപ്പി: ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരൂരില്‍ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. സുസ്മിത (35), മകള്‍ ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സുസ്മിതയുടെ ഭര്‍ത്താവ് കോടതി സംബന്ധമായ കാര്യങ്ങള്‍ക്കായി ബംഗളൂരുവിലേക്ക് പോയപ്പോഴാണ് സംഭവം നടന്നത്. മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 2009-ല്‍ കൊലപാതകശ്രമക്കേസില്‍ സുസ്മിതയുടെ ഭര്‍ത്താവിന്റെ …

മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

കാസര്‍കോട്: മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്, കാറ്റുതലൈവാസല്‍, ഒറ്റക്കൂത്തൂര്‍ സ്ട്രീറ്റിലെ ഖാദര്‍ ബച്ചയുടെ മകന്‍ നജ്മുദ്ദീന്‍ ഖാദര്‍ ബച്ച (71)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മംഗ്‌ളൂരുവില്‍ നിന്നു തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസാണ് ഇടിച്ചത്. തിരിച്ചറിയാന്‍ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മഞ്ചേശ്വരം എസ് ഐ കെ ജി രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആധാര്‍കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ സ്വര്‍ണം കവര്‍ന്നു; നാല് ജീവനക്കാര്‍ പിടിയില്‍

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ട്രോളി ബാഗില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ നാല് ബാഗേജ് ഹാന്‍ഡ്ലിംഗ് ജീവനക്കാരെ ബാജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തില്‍ ലഗേജ് കയറ്റലും ഇറക്കലും ജോലി ചെയ്തിരുന്നവരാണ് നാലുപേരുമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് മോഷണം നടന്നത്. സിആര്‍പിഎഫ് ജവാന്‍ ഹരികേഷിന്റെ ഭാര്യ രാജേശ്വരി പത്മശാലിയുടെ ആഭരണങ്ങളാണ് സംഘം കവര്‍ന്നത്. ആഗസ്റ്റ് 30 ന് രാവിലെ 9.30 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിയപ്പോഴാണ് സംഭവം. …

കുറ്റിക്കോലില്‍ വീട്ടു കിണറിനോട് ചേര്‍ന്ന് കഞ്ചാവ് ചെടി; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുന്‍വശത്തെ കിണറിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായി കണ്ടെത്തി. സംഭവത്തില്‍ കുറ്റിക്കോല്‍ ഞെരുവിലെ യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു.കുറ്റിക്കോല്‍, ഞെരുവിലെ ജോബിന്‍ കുര്യ (35)നെയാണ് ബന്തടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.പി അഹമ്മദ് ഷഹബാസും സംഘവും അറസ്റ്റു ചെയ്തത്.അല്‍ഫോണ്‍സാ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ കിണറിനോട് ചേര്‍ന്ന് കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എം.കെ രവീന്ദ്രനാണ് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം യുവാവിനെ അറസ്റ്റു …

മദ്യപിച്ച് വീട്ടിൽ സ്ഥിരം ശല്യം; ചോദ്യം ചെയ്ത പിതാവിനെ മകൻ ഇടിച്ചു കൊന്നു

തിരുവനന്തപുരം: നെയ്യാറില്‍ മകൻ്റെ ഇടിയേറ്റ പിതാവ് മരിച്ചു. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിച്ചലിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന കുറ്റിച്ചൽ സ്വദേശി നിഷാദ് പിതാവ് രവി(65)യുടെ നെഞ്ചിന് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് വീണ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യപിച്ച് വീട്ടിലെത്തി ബഹളം ചോദ്യം ചെയ്തതിനാണ് നിഷാദ് പിതാവിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്.

ജനറൽ ആശുപത്രിയിൽ സൗജന്യ ഭക്ഷണം നൽകുന്നയാൾക്കെതിരെയുള്ള പരാതി: നിയമലംഘനം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ദിവസവും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നയാൾക്കെതിരെയുള്ള പരാതിയിൽ നിയമലംഘനമുണ്ടെങ്കിൽ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ടൗൺ എസ്.എച്ച്.ഒ. ക്ക് നിർദ്ദേശം നൽകി. പരാതിയിൽ മനുഷ്യാവകാശ ലംഘനങ്ങളൊന്നും കമ്മീഷന് ബോധ്യമായിട്ടില്ലെന്നും ഉത്തരവിലുണ്ട്. സൗജന്യ ഭക്ഷണത്തിന്റെ പേരിൽ ജനങ്ങളിൽ നിന്നും പതിനായിരകണക്കിന് രൂപ പിരിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. രോഗികൾക്കും കുട്ടിരിപ്പുകാർക്കും സൗജന്യഭക്ഷണം നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2008 …

മയക്കുമരുന്ന് കേസുകളിൽ പ്രതിയായ മാസ്തിക്കുണ്ട് സ്വദേശിയെ കരുതൽ തടങ്കലിൽ അടച്ചു

കാസര്‍കോട്: മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശിയെ എന്‍ ഡി പി എസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു. മുളിയാര്‍, മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദി(26)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കരുതല്‍ തടങ്കലില്‍ അടച്ചു. ഈ ആക്ട് പ്രകാരം ജില്ലയില്‍ അറസ്റ്റിലാവുന്ന ആറാമത്തെയാളെയാണ് സഹദ്. വിദ്യാനഗര്‍, ആദൂര്‍ പൊലീസ് സ്റ്റേഷനുകളിലും എറണാകുളത്ത് എക്‌സൈസ് റേഞ്ച് ഓഫീസിലും മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് തടവില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ട ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് …