കാസര്‍കോട്: വിവിധ കമ്പനികളുടെ ഷെയറുകള്‍ വാങ്ങി ട്രേഡിംഗ് നടത്താനാണെന്നു കാണിച്ച് 56,10,000രൂപ തട്ടിയെടുത്തതായി പരാതി. ചെമ്മനാട്, ചളിയങ്കോട്, വാലിവ്യൂവിലെ അബ്ദുല്‍ഖാദര്‍ കടവത്ത് നല്‍കിയ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്ലേസ്റ്റോറില്‍ നിന്നു ഐ ഐ എഫ് എല്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് 2025 ജൂലായ് രണ്ടുമുതല്‍ 2025 ആഗസ്റ്റ് അഞ്ചുവരെയുള്ള ദിവസങ്ങളില്‍ വിവിധ അക്കൗണ്ടിലേയ്ക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
