ഓണം മൂഡ് ഡാൻസിനിടെ നിയമസഭാ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു, മുൻ എംഎൽഎ പി വി അൻവറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയൻ വി ജുനൈസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ‘ഓണം മൂഡ്’ ആഘോഷത്തിമിര്‍പ്പിന്‍റെ ആരവം ഉയരുന്ന ആ ഗാനത്തിന് ചുവടുവച്ചപ്പോഴായിരുന്നു നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞുവീണത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഡാന്‍സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പി വി അൻവർ എംഎൽഎ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു ജുനൈസ്. നന്തന്‍കോട് നളന്ദയിലെ സര്‍ക്കാര്‍ …

അടുത്ത കേരളപ്പിറവി ദിനത്തോടെ കേരളം അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാകും; മന്ത്രി കെ രാജന്‍

കാസര്‍കോട്: അടുത്ത കേരളപ്പിറവി ദിനത്തില്‍ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസ് കെട്ടിടവും ജില്ലാതല പട്ടയ മേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാരന് സഹായകമാകുന്ന വിധത്തില്‍ ജീവനക്കാര്‍ കൈകാര്യം ചെയ്യണമെന്നും നിയമങ്ങളിലെ കുരുക്കുകള്‍ കാട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ജീവനക്കാരോട് അദ്ദേഹം നിര്‍ദേശിച്ചു.സംസ്ഥാനത്തെ കുടിയാന്‍മാരുടെ പരാതികളും പ്രശ്നങ്ങളും പൂര്‍ണ്ണമായും തീര്‍ത്ത സംസ്ഥാനമായി കേരളം മാറുമെന്നു മന്ത്രി പറഞ്ഞു. യുണീക് തണ്ടര്‍പേര്‍ സംവിധാനം …

മംഗളൂരുവില്‍ വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യനിര്‍മാണം; കാസര്‍കോട് സ്വദേശിയടക്കം 2 പേര്‍ പിടിയില്‍

മംഗളൂരു: വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട കാസര്‍കോട് സ്വദേശിയടക്കം 2 പിടിയിലായി. കാസര്‍കോട് സ്വദേശി പ്രണവ് വി ഷേണായി (24), തളിപ്പാട് സ്വദേശി അനുഷ് ആര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പജിരു കമ്പാലപടവിലെ ശ്രീ ദുര്‍ഗ്ഗ കാളി ക്ഷേത്രത്തിലേക്കുള്ള റോഡിലുള്ള വീട്ടിലാണ് മദ്യ നിര്‍മാണം കണ്ടെത്തിയത്. പിന്നില്‍ മലയാളികളായ തോമസും മണിക്കുട്ടനും ആണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ പൊലീസ് എത്തുമ്പോള്‍ രക്ഷപ്പെട്ടു.പരിശോധനയില്‍, മൂന്ന് മദ്യനിര്‍മ്മാണ യന്ത്രങ്ങള്‍, ഒരു മിക്‌സര്‍ …

ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍, യുവാവ് കസ്റ്റഡിയില്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. മംഗളൂരുവില്‍ പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീന്‍ ആണ് ആയിഷയെ ആശുപത്രിയില്‍ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായ ബഷീറുദ്ദീന്‍ …

ടൂറിസം ഓണാഘോഷം; ചെറുവത്തൂരില്‍ ഒരാഴ്ചക്കാലം കലകളുടെ വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കും

ചെറുവത്തൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ടൂറിസം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ പൂക്കള മല്‍സരത്തോടെ ചെറുവത്തൂരില്‍ തുടക്കമായി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മൂന്നിന് വൈകുന്നേരം 5ന് എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും. സിനിമാ താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂരും പി.പി കുഞ്ഞികൃഷ്ണനും മുഖ്യാതിഥികളാകും. വിവിധ ജനപ്രതിനിധികള്‍ സംബന്ധിക്കും. ചൊവ്വാഴ്ച സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്ങ് മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. വൈകുന്നേരം നാല് മണിക്ക് ചെറുവത്തൂര്‍ പുതിയ …

ഓണക്കാലത്തും മഴതുടരും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദത്തിന് സാധ്യത. ഇതിന്റെ സ്വാധീന ഫലമായി ഓണം ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് മുന്നറിയിപ്പില്ല. 3ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ഉത്രാടം ദിവസം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, തിരുവോണ ദിവസം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ …

വിദ്യാര്‍ഥികളെ വലയിലാക്കാന്‍ കഞ്ചാവ് മിഠായികള്‍; മഞ്ചേശ്വരത്ത് രണ്ട് യുവാക്കള്‍ മയക്കുമരുന്നുമായി പിടിയില്‍

കാസര്‌കോട്: സ്‌കൂള്‍ കുട്ടികളെ ലഹരിയുടെ അടിമകളാക്കാന്‍ കഞ്ചാവ് മിഠായി വിതരണം ചെയ്യുന്ന സംഘം സജീവമായി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കുഞ്ചത്തുര്‍ കുച്ചിക്കാട് രണ്ട് യുവാക്കള്‍ മയക്കുമരുന്നുമായി പിടിയിലായി. കുഞ്ചത്തുര്‍ കുച്ചിക്കാട് സ്വദേശി അബ്ദുള്‍ മുനീര്‍(48), ഉദ്യാവര ബല്ലങ്കോട് സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 0.21 ഗ്രാം മെത്താംഫിറ്റമിന്‍, 81 …

കേരളം വിലക്കയറ്റത്തില്‍ ഒന്നാമത്: എം.എല്‍. അശ്വിനി

കാസര്‍കോട്: കേരളം വികസനത്തില്‍ പിന്നോട്ടടിക്കുമ്പോള്‍ വിലക്കയറ്റത്തില്‍ മുന്നേറ്റം തുടരുകയാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി പറഞ്ഞു. പത്തു വര്‍ഷത്തെ ഭരണം കൊണ്ട് കേരളത്തെ വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു. അതോടൊപ്പം സംസ്ഥാനത്തെ വലിയ കടക്കെണിയിലെത്തിക്കുകയും ചെയ്തു. ഇതാണ് പിണറായി വിജയന്‍ 10 വര്‍ഷത്തെ ഭരണം കൊണ്ട് സംസ്ഥാനത്തിന് സമ്പാദിച്ചു വച്ചിട്ടുള്ളതെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി കുമ്പഡാജെ പഞ്ചായത്ത് 4-ാം വാര്‍ഡ് സമ്മേളനം ഏത്തടുക്കയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.കേരം തിങ്ങും കേരള നാട്ടില്‍ നാളികേരത്തിന്റെ വില സാധാരണക്കാരന് …

മുണ്ടക്കൈ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു

കാസര്‍കോട്: മുണ്ടക്കൈ ജിഎല്‍പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സ്‌കൂളിലെ ക്ലാസ് മുറികള്‍, ഭക്ഷണപ്പുര, ശൗചാലയം എന്നിവയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. തിങ്കളാഴ്ച സ്‌കൂള്‍ തുറക്കാനെത്തിയ ഓഫീസ് ജീവനക്കാരാണ് അക്രമം കണ്ടെത്തിയത്. അവര്‍ വിവരം സ്‌കൂള്‍ പിടിഎ കമ്മിറ്റി എസ്എംസി കമ്മിറ്റി എന്നിവരെയും പൊലീസിനെയും അറിയിച്ചു. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാണാതായ 32കാരിയെ കണ്ടെത്താന്‍ ബോസ്റ്റണ്‍ പൊലീസ് പൊതുജനസഹായം തേടി

ബോസ്റ്റണ്‍: കാണാതായ 32 കാരിയെ കണ്ടെത്തുന്നതിനു ബോസ്റ്റണ്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. അഞ്ചടി എട്ടിഞ്ചു നീളവും മെലിഞ്ഞ ശരീര പ്രകൃതിയും 32 വയസ്സു പ്രായവുമുള്ള ജാസ്മിന്‍ റോച്ചസ്റ്ററിനെ കഴിഞ്ഞ മാസം 29നു രാത്രി ഇരുനില വീട്ടില്‍ നിന്നാണു കാണാതായതെന്നു പൊലീസ് അറിയിച്ചു. തവിട്ടു നിറത്തിലുള്ള ഒരു പഴ്‌സുമുണ്ടായിരുന്നു. അന്നു രാത്രി ക്വിന്‍സിയിലെ ഒരു ഹോട്ടലില്‍ ഇവരെ കണ്ടിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തെരുവത്ത് സ്വദേശി സജിത് കുമാര്‍(44) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിവാഹിതനായിരുന്നു. സംസ്‌കാരം വൈകിട്ട് 5 മണിക്ക്.കെ പുരുഷോത്തമന്റെയും ബേബിയുടെയും മകനാണ്. സഹോദരന്‍ വി വി അജിത് കുമാര്‍ (സോഫ്റ്റ് എഞ്ചിനിയര്‍(ടെക്‌സാസ്).

ലോക ടൂറിസം പറുദീസയായ തായ്‌ലന്‍ന്റില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ഓണം തിരുവാതിര; കലാകാരന്മാര്‍ക്ക് ലോകത്തിന്റെ കൈയടി

നീലേശ്വരം: ലോകത്തിന്റെ കയ്യടി നേടി മലയാളി മങ്കമാരുടെ ഓണാഘോഷം.തായ്‌ലന്‍ന്റില്‍ തിരുവാതിരചുവടുവച്ച് യാത്രാ സംഘം ലോകത്തിന്റെ കൈയടി നേടി.ദൈവത്തിന്റെ നാട്ടിലെ കാഞ്ഞങ്ങാട്, നീലേശ്വരം, കരിവെള്ളൂര്‍, പയ്യന്നൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ നിന്ന് ടൂറിസത്തിന്റെ പറുദീസയായ തായ്‌ലാന്റ് കാണാന്‍ പോയ സംഘമാണ് പട്ടായയിലെ ചോണ്‍പുരി പ്രൊവിന്‍സിലെ നോങ്ങ് നൂച് ഉദ്യാനത്തില്‍ തിരുവാതിര അവതരിപ്പിച്ചത്. കാബോണ്‍ ടാന്‍സിച്ചയുടെ ഉടമസ്ഥതയിലുള്ളതാണ് 600 ഏക്കര്‍ വിസ്തൃതിയിലുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് ഉദ്യാനങ്ങളിലൊന്നായ ഈ ജൈവ വൈവിധ്യ കലവറ. അഞ്ചു ദിവസത്തെ യാത്രയ്ക്കാണ് മുപ്പത്തിയൊന്നംഗ സംഘം …

പ്രവാസി ആരോഗ്യ ഇന്‍ഷൂറന്‍സ് തിരിച്ചെത്തിയ പ്രവാസികള്‍ക്കും വേണം: പ്രവാസി സംഘം

കുമ്പള: നോര്‍ക്കയുടെ ഇന്‍ഷൂറന്‍സ് പദ്ധതി മടങ്ങിവന്ന പ്രവാസികള്‍ക്കും ഏര്‍പ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം കുമ്പള ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.60 കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുക, പുത്തൂര്‍-പെര്‍ള-കാസര്‍കോട് റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ബഷീര്‍ കൊട്ടുടുല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഒ നാരായണന്‍, ഹമീദ് ബാഡൂര്‍, സി എച്ച്.അബൂബക്കര്‍, അച്യുതന്‍ പാടി, പി ബി മുഹമ്മദ്, …

പകര്‍ച്ചപ്പനിയും രോഗ വ്യാപനവും: ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു, കുമ്പള സി. എച്ച്.സി രോഗികള്‍ക്ക് ദുരിതമെന്നു പരാതി

കുമ്പള: ജില്ലയില്‍ പകര്‍ച്ചപ്പനിയും ചുമയും കഫവും മഞ്ഞപ്പിത്തവുമായി രോഗികളെ കൊണ്ട് ആശുപത്രി നിറയുമ്പോള്‍ അടിസ്ഥാന സൗകര്യമില്ലാതെ കുമ്പള സി എച്ച് സി വീര്‍പ്പു മുട്ടുന്നു. രോഗനിവാരണത്തിനെത്തുന്ന രോഗികള്‍ക്കിതു കൂടുതല്‍ ബുദ്ധിമുട്ടാവുകയാണെന്നു പരാതിയുണ്ട്. ചോര്‍ന്നൊലിക്കുന്ന ഓടുമേഞ്ഞ കെട്ടിടം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഒഴിവാക്കിയതോടെയാണ് അടിസ്ഥാന സൗകര്യമില്ലാതെ രോഗികളും ആശുപത്രി ജീവനക്കാരും പ്രയാസപ്പെടുന്നത്.അപകടാവസ്ഥയിലുള്ളതും ഉപയോഗശൂന്യമായതുമായ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് കൂട്ടിരിപ്പുകാരി …

ബേക്കല്‍ കോട്ടക്കുന്നില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: ബേക്കല്‍ കോട്ടക്കുന്നില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ പുതിയ വളപ്പ് കടപ്പുറത്തെ വിജയന്‍(45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.വിജയന്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതമായി പരിക്കേ വിജയനെ നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പകര്‍ച്ചപ്പനി പടരുമ്പോള്‍ മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കാലാവധി കഴിഞ്ഞ മരുന്ന്: രോഗികള്‍ ആശങ്കയില്‍

കാസര്‍കോട്: പകര്‍ച്ചപ്പനിക്കു മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ കാലാവധി കഴിഞ്ഞ മരുന്നെന്നു പരാതി.ഇന്നലെ ആശുപത്രിയിലെത്തിയ ഒരു കുട്ടിക്ക് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കാണ് ലഭിച്ചതെന്നു ഒപ്പമുണ്ടായിരുന്ന മാതാവ് പറഞ്ഞു. ചുമയും പനിയുമായിട്ടാണ് കുട്ടി മാതാവിനോടൊപ്പം ആശുപത്രിയില്‍ ചെന്നത്.മരുന്ന് കാലാവധി കഴിഞ്ഞതാണെന്നു ശ്രദ്ധയില്‍പ്പെട്ട മാതാവ് ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. സംഭവം രോഗികളെ ആശങ്കയിലാക്കിയിട്ടുണ്ട്.മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതെന്നാണ് പരാതി. …

പനി ബാധിച്ച് ചികിത്സയിലായിരുന്ന 26 കാരി മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന 26 കാരി മരിച്ചു. പെര്‍ളയിലെ രാധാകൃഷ്ണയുടെയും നളാനിയുടെയും മകള്‍ മയൂരി (26) ആണ് മരിച്ചത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു. ഒരു മാസം മുമ്പ് ബംഗളൂരുവില്‍ നിന്ന് നാട്ടില്‍ തിരിച്ചുവന്നിരുന്നു. ശനിയാഴ്ച പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.

ഓണത്തെ വരവേല്‍ക്കാം

‘തിരുവോണം വരുന്നല്ലോ നാരായണ ഗുരുവിന്റെതിരുന്നാളും വരുന്നല്ലോ തരുണിമാരേ!‘കുരള’യും ‘വളുത’വും കൊണ്ടു കാലം കൊന്നിടാതെകുരവയിടോണത്തിനെ സല്‍ക്കരിക്കുവിന്‍?’ ബഹുമുഖ പ്രതിഭ എന്ന് വിശേഷിപ്പിക്കാന്‍ അര്‍ഹനായ സി വി കുഞ്ഞുരാമന്റെ ഓണപ്പാട്ട് എന്ന കവിതയിലെ ആദ്യവരികള്‍. (1937 ആഗസ്ത് 22ന്റെ കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ചത്)(‘നാരായണസ്വാമിയുടെ തിരുന്നാള് എന്ന് പറഞ്ഞത്’ തിരുവോണത്തിന്റെ അടുത്ത നാളായ അവിട്ടം കഴിഞ്ഞു വരുന്ന ചതയം നാരായണഗുരുവിന്റെ പിറന്നാളാണ്)ഓണം വരുന്നൂ; ഓണം! ഇതാ എത്തിപ്പോയി. ആഘോഷം പൊടിപൊടിക്കണം. സദ്യയില്ലാതെ എന്ത് ഓണം?വനവാസകാലത്ത് സൂര്യദേവന്‍ പാണ്ഡവ പത്‌നി പാഞ്ചാലിയുടെ പ്രാര്‍ത്ഥനകേട്ട് …