ഇടുക്കി: യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാറിൽ എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം. ഷാജൻ സ്കറിയ വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു.നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഷാജനെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ടാലറിയാവുന്ന മൂന്ന് ആളുകൾക്കെതിരെ വധശ്രമകുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.
