ദോഹ: നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റും ആക്ടിങ് പ്രസിഡന്റുമായ ഹമീദ് അറന്തോടിന് കെ.എം.സി.സി കാസര്‍കോട് മണ്ഡലവും മധൂര്‍ പഞ്ചായത്ത് കമ്മറ്റിയും സംയുക്തമായി യാത്രയയപ്പ് നല്‍കി.
തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് നാസര്‍ കൈതക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീക് ചെങ്കള, റഷീദ് ബാലടുക്ക, ഷാകിര്‍ കാപ്പി, ബഷീര്‍ ബബ്രാണി,
മധൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹാരിസ് ചൂരി, ഷാനിഫ് പൈക്ക, യൂസുഫ് മാര്‍പ്പനടുക്ക, റഫീക് കുന്നില്‍, നാസര്‍ മഞ്ചേശ്വരം, ആബിദ് ഉദിനൂര്‍, മന്‍സൂര്‍ ഉദുമ, സാബിത്ത് തുരുത്തി, ഖലീല്‍ ബേര്‍ക്ക, അന്‍വര്‍ കടവത്ത്, അബ്ദുല്‍ റഹ്‌മാന്‍ ഇകെ സംസാരിച്ചു. ഹമീദ് അറന്തോട് മറുപടി പ്രസംഗം നടത്തി. ഷെരീഫ് ചൂരി നന്ദി പറഞ്ഞു.
