കണ്ണൂര്‍: അതിശക്തമായി തുടരുന്ന മഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ വീണ് ഓട്ടോ ടെമ്പോ ഒഴുകിപ്പോയി. ടെമ്പോയിലുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.
ഇന്നുരാവിലെ കണ്ണൂര്‍ ഉളിക്കല്‍ വയത്തൂര്‍ പുഴയിലാണ് ഓട്ടോ ടെമ്പോ വീണത്. പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെയുള്ള യാത്രക്കിടയിലാണ് ഓട്ടോ പുഴയില്‍ വീണ് ഒഴുകിപ്പോയത്. ഓട്ടോയിലുണ്ടായിരുന്ന മൂന്നു പേരും നീന്തി രക്ഷപ്പെട്ടു. പുഴ കരകവിഞ്ഞൊഴുകുകയാണ്.
