ബോവിക്കാനം: മുളിയാര്‍ ബെള്ളിപ്പാടി പുതുക്കൊള്ളിയിലെ പരേതനായ ടി കോരന്റെ ഭാര്യ ടി. ജാനകി(85) അന്തരിച്ചു. ബേപ്പ് ഈച്ചപ്പാറയിലെ ടി. രമണി, മുന്നാട്ടെ ടി. നാരായണി, പുതുക്കൊള്ളിയിലെ ടി. ബാലകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. പരേതയുടെ നിര്യാണത്തില്‍ ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം എക്‌സി.കമ്മിറ്റി അനുശോചിച്ചു.
