മകൻ വിദേശത്ത് നിന്ന് എത്തുന്നതിന് മണിക്കൂറുകൾ മാത്രം, കിടപ്പുമുറിയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിച്ചത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി

കണ്ണൂർ: അലവിലിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. കല്ലാളത്തിൽ പ്രേമരാജൻ, എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.മകൻ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇതുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ കെ ശ്രീലേഖ. വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page